അഫ്ഗാനിസ്ഥാനിലെ വോട്ടെടുപ്പിനിടെ വീണ്ടും ബോംബാക്രമണം; ആറു കുട്ടികൾ ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു; നിരവധിപേർക്ക് ഗുരുതര പരിക്ക്

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന അഫ്ഗാനിസ്ഥാനിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ വീണ്ടും ആക്രമണം. നംഗർഹർ പ്രവിശ്യയിലുണ്ടായ ബോംബാക്രണത്തിൽ ആറു കുട്ടികൾ ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. അപ്രതീക്ഷിതമായുണ്ടായ അപകടങ്ങളിൽ നിരവധിപ്പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
പാർലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് രണ്ടാം ദിവസവും പുരോഗമിക്കെയാണ് വീണ്ടും ആക്രമണമുണ്ടായിരിക്കുന്നത്.
അതേസമയം, ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. തെരഞ്ഞെടുപ്പ് കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുമെന്ന് നേരത്തെ താലിബാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സാങ്കേതിക, സുരക്ഷാ കാരണങ്ങളാല്‍ പല ബൂത്തുകളിലും വോട്ടെടുപ്പ് പൂര്‍ത്തീകരിക്കാനായിട്ടില്ല. 2015 ല്‍ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പാണ് രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത്.
https://www.facebook.com/Malayalivartha



























