ഭർത്താവിന് അവിഹിതമുണ്ടന്ന് സംശയം... മൊബൈൽ ഫോൺ പരിശോധനയ്ക്കായി പാസ്വേഡ് നല്‍കിയില്ല; ജീവനോടെ ചുട്ടുകൊന്ന് കലിപ്പ് തീർത്ത് ഭാര്യ
വീടിന്റെ മേല്‍ക്കൂര വൃത്തിയാക്കുന്നതിനിടെയാണു പാസ്വേഡ് ചോദിച്ച് ഇല്‍ഹാമെത്തിയത്. ദെദി വിസമ്മതിച്ചത് തര്‍ക്കത്തില്‍ കലാശിക്കുകയായിരുന്നു.
തുടര്‍ന്നു പുരപ്പുറത്തുനിന്ന് താഴെയിറങ്ങിയ ഭര്‍ത്താവ് യുവതിയെ മര്‍ദിച്ചു. അവര്‍ വീട്ടിനുള്ളില്‍ പോയി പെട്രോള്‍ എടുത്ത് ദെദിയുടെ ശരീരത്തില്‍ ഒഴിച്ചശേഷം തീകൊളുത്തുകയായിരുന്നു. തീപിടിച്ച ശരീരവുമായി അയല്‍വാസിയുടെ വീട്ടിലെത്തി ദെദി സഹായം തേടിയതോടെയാണു മറ്റുള്ളവര്‍ വിവരമറിഞ്ഞത്.
ദെദി പുര്‍ണമ(26) ആണു കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ ഭാര്യ ഇല്‍ഹാം കഹ്യാനി(25) പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്തോനീഷ്യയിലെ വെസ്റ്റ് നുസ ടെഗ്ഗാറയില് മൂന്നു ദിവസം മുമ്ബാണു സംഭവം.
https://www.facebook.com/Malayalivartha