അതിർത്തിയിൽ ചൈന 50 കിലോമീറ്റർ ദൂരപരിധിയിൽ ഭൂഗർഭ അറകൾ ഒരുക്കുന്നു; ഞെട്ടിക്കുന്ന ഉപഗ്രഹചിത്രങ്ങൾ പുറത്ത്
ഇന്ത്യ- ചൈന അതിർത്തിയിൽ ഭൂമിക്കടിയിൽ ചൈന 50 കിലോമീറ്റർ ദൂരപരിധിയിൽ ഭൂഗർഭ സൗകര്യങ്ങൾ ഒരുക്കുന്നതായി റിപ്പോർട്ട്. ചൈനീസ് പീപ്പിൾ ലിബറേഷൻ ആർമിയാണ് ഇതിനു പിന്നിലെന്നാണ് അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.
ഇന്ത്യൻ സൈന്യത്തിന്റെ ലഡാക്കിലെ ഡെംകോച്ച് സൈനിക പോസ്റ്റിൽനിന്ന് 60 കി.മീറ്റർ മാത്രം ദൂരത്തായാണ് തുരങ്കങ്ങൾ നിർമ്മിക്കുന്നത്. തുരങ്കങ്ങളും സൈനിക ബാരക്കുകളും അടക്കമുള്ള നിർമ്മാണങ്ങളാണ് ഇതെന്ന് പറയപ്പെടുന്നു. ഉപഗ്രഹചിത്രങ്ങളിൽനിന്നാണ് ഇതുസംബന്ധിച്ച സൂചനകൾ ലഭിച്ചത്.
https://www.facebook.com/Malayalivartha