Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഏഴ് വർഷക്കാലം തന്നെ ലൈംഗികമായി ഉപയോഗിച്ചിരുന്നു ! ; ‘ലീവിങ് നെവര്‍ലാന്‍ഡ്’ ഡോക്യൂമെന്ററിൽ പോപ്പ് ഇതിഹാസ താരം മൈക്കിള്‍ ജാക്‌സണെതിരെ ഗുരുതര ആരോപണവുമായി ഡാന്‍സ് കൊറിയോഗ്രാഫര്‍ വേഡ് റോബ്സണ്‍

19 JANUARY 2019 04:13 PM IST
മലയാളി വാര്‍ത്ത

അമേരിക്കൻ പോപ്പ് ഇതിഹാസ താരം മൈക്കിള്‍ ജാക്‌സണെതിരെ ഗുരുതര ലൈഗികാരോപണവുമായി ലൈംഗിക പീഡനാരോപണവുമായ് ഡാന്‍സ് കൊറിയോഗ്രാഫര്‍ വേഡ് റോബ്സണ്‍ രംഗത്തെത്തിയിരിക്കുകയാണ്. സണ്‍ഡാന്‍സ് ഫിലിംഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാനിരിക്കുന്ന ‘ലീവിങ് നെവര്‍ലാന്‍ഡ്’ എന്ന ഡോക്യുമെന്ററിയിലാണ് റോബ്‌സണ്‍ തനിക്കുണ്ടായ ഗുരുതര പീഡനങ്ങളെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്.

ചെറുപ്പകാലത്ത് മൈക്കിള്‍ ജാക്‌സണ്‍ ലൈംഗികമായി ചൂഷണം ചെയ്തിനെക്കുറിച്ചും പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ എങ്ങനെ അതിനെ അതിജീവിച്ചുവെന്നതിനെപ്പറ്റിയും ലോകത്തോട് രണ്ട് യുവാക്കള്‍ വിവരിക്കുന്നതാണ് ഡോക്യുമെന്ററി. ഏഴും പത്തും വയസ്സായിരുന്നപ്പോഴാണ് യുവാക്കളെ മൈക്കിള്‍ ജാക്‌സണ്‍ പീഡനത്തിനിരയാക്കിയത്. തനിക്കുണ്ടായ നഷ്ടങ്ങള്‍ക്ക് പകരമായി 2016 ല്‍ ജാക്ക്‌സണിന്റെ എസ്റ്റേറ്റിനെതിരെ $1.6 ബില്യണ്‍ തുകയുടെ നഷ്ടപരിഹാരക്കേസ് നല്‍കിയ വ്യക്തിയാണ് ഓസ്‌ട്രേലിയന്‍ സ്വദേശിയായ വേഡ് റോബ്‌സണ്‍ എന്ന 36 കാരന്‍.

ഏഴു വയസ്സിലാണ് മൈക്കിള്‍ ജാക്‌സണ്‍ തന്നെ പീഡിപ്പിച്ചതെന്ന് പരാതിയില്‍ റോബ്‌സണ്‍ പറയുന്നു. ഏഴ് വര്‍ഷക്കാലത്തോളം നീണ്ടുനിന്ന ഈ പീഡനം റോബ്‌സണ്‍ 14 വയസ്സായപ്പോള്‍ നിര്‍ത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്. എന്നാല്‍ റോബ്‌സണിന്റെ ആരോപണത്തില്‍ മൈക്കിള്‍ ജാക്‌സണിന്റെ എസ്റ്റേറ്റിന് ഉത്തരവാദിത്തമില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് തള്ളുകയായിരുന്നു.

എന്നാല്‍ 2005 ല്‍ സമാന ആരോപണം മൈക്കിള്‍ ജാക്‌സണെതിരെ ഉണ്ടായപ്പോള്‍ താരത്തെ പിന്തുണച്ച വ്യക്തിയാണ് റോബ്‌സണെന്ന് മൈക്കിള്‍ ജാക്‌സണിന്റെ കുടുംബം പറയുന്നു. തനിക്ക് ജാക്‌സണില്‍ നിന്നും ഇതുവരെ ഒരു മോശം അനുഭവം ഉണ്ടായിട്ടില്ലെന്നായിരുന്നു അന്ന് റോബ്‌സണ്‍ പറഞ്ഞത്. ഈ വര്‍ഷം അവസാനത്തോടെ എച്ചബിഒ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. അതുകൊണ്ട് തന്നെ എച്ച്ബിഒക്കെതിരെയും ജാക്ക്‌സണിന്റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. 1992 ല്‍ മൈക്കിള്‍ ജാക്കസണ്‍ എച്ച്ബിഒയുടെ ഏറ്റവും വലിയ ഹിറ്റ് സമ്മാനിച്ചതാണെന്നും അതിന്റെ കടപ്പാട് കാണിക്കാനുള്ള സമയമാണിതെന്നും ‘ലീവിങ് നെവര്‍ലാന്‍ഡ്’ പ്രദര്‍ശിപ്പിക്കരുതെന്നും കുടുംബം പറഞ്ഞു. ഇതിന്റെ ഭാഗമായി # StopLeavingNeverlandNow എന്ന ഹാഷ്ടാഗും ട്വിറ്ററിലൂടെ പ്രചരിപ്പിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (1 hour ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (1 hour ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (1 hour ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (1 hour ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (1 hour ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (3 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (4 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (4 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (5 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (9 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (9 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (10 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (10 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (11 hours ago)

Malayali Vartha Recommends