മെക്സിക്കോയിലെ ഹിഡാല്‍ഗോയില്‍ എണ്ണമോഷണത്തിനിടെയുണ്ടായ വന്‍സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 79 ആയി ഉയര്‍ന്നു
മെക്സിക്കോയിലെ ഹിഡാല്‍ഗോയില്‍ എണ്ണമോഷണത്തിനിടെയുണ്ടായ വന്‍സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 79 ആയി ഉയര്‍ന്നു. സംഭവത്തില്‍ 71 പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രിമെക്സ് കമ്പനിയുടെ പൈപ്പ്ലൈന് വെള്ളിയാഴ്ച രാത്രി പൊട്ടിത്തെറിക്കുകയും വന്‍ തീപിടിത്തം ഉണ്ടാവുകയുമായിരുന്നു. പ്രദേശവാസികള്‍ പൈപ്പില്‍ ദ്വാരമിട്ട് എണ്ണ ചോര്ത്തുന്നതിനിടെയായിരുന്നു ദുരന്തം.
ഇന്ധനക്ഷാമം മൂലം ജനങ്ങള്‍ പൈപ്പ് ലൈനുകളില്‍നിന്നും ടാങ്കറുകളില്‍നിന്നും മോഷണം നടത്തുന്നതു പതിവാണ്. കഴിഞ്ഞ വര്‍ഷം മോഷണം മൂലമുണ്ടായ നഷ്ടം 300 കോടി ഡോളര്‍ വരുമെന്നാണ് മെക്സിക്കന്‍ സര്‍ക്കാര്‍ അറിയിച്ചത്.
https://www.facebook.com/Malayalivartha