Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

കാനഡയില്‍ അടിയന്തരമായി ഇറക്കിയ വിമാനത്തിനുള്ളില്‍ കൊടുംതണുപ്പില്‍ യാത്രികര്‍ കുടുങ്ങിയത് 16 മണിക്കൂര്‍:- മൈനസ് 30 ഡിഗ്രി സെല്‍ഷ്യസില്‍ വിമാനത്തിന്റെ വാതില്‍ അടയ്ക്കാനാകാത്ത വിധം ഉറഞ്ഞു

21 JANUARY 2019 12:42 PM IST
മലയാളി വാര്‍ത്ത

കൊടുംതണുപ്പില്‍ വാതില്‍ അടയ്ക്കാനാകാത്തവിധം വാതില്‍ ഉറഞ്ഞുപോയതിനെ തുടര്‍ന്ന് അടിയന്തരമായി ഇറക്കിയ വിമാനത്തിനുള്ളില്‍ തണുത്തുവിറച്ച് യാത്രക്കാര്‍ കുടുങ്ങിയതു 16 മണിക്കൂര്‍. മൈനസ് 30 ഡിഗ്രി സെല്‍ഷ്യസില്‍ വാതില്‍ അടയ്ക്കാനാകാത്തവിധം വിമാനം ഉറഞ്ഞുപോയിരുന്നു. യുഎസില്‍നിന്നു ഹോങ്കോങ്ങിലേക്കുള്ള യാത്രയ്ക്കിടെ മെഡിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്ന് കാനഡയില്‍ അടിയന്തരമായി ഇറക്കിയ വിമാനത്തിലെ യാത്രക്കാർക്കാണ് ദുരിതം പേറേണ്ടിവന്നത്.

വിമാനം അടിയന്തരമായി ഇറക്കിയ ഗൂസ് ബേ വിമാനത്താവളത്തില്‍ ശനിയാഴ്ച രാത്രി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയില്‍ ഇല്ലാതിരുന്നത് മൂലമാണ് യാത്രികര്‍ക്കു പുറത്തിറങ്ങാനാകാതെ കൊടുംതണുപ്പില്‍ കഴിയേണ്ടിവന്നത്.യാത്രയ്ക്കിടെ ഒരാള്‍ക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വിമാനം അടിയന്തരമായി കാനഡയിലെ ഗൂസ് ബേ വിമാനത്താവളത്തില്‍ ഇറക്കേണ്ടിവന്നത്.

രോഗിയായ യാത്രക്കാരനെ ആശുപത്രിയിലേക്കു മാറ്റിയതിനു പിന്നാലെ വിമാനത്തിന്റെ വാതില്‍ തണുപ്പില്‍ ഉറച്ചുപോയി. മൈനസ് 30 ഡിഗ്രി സെല്‍ഷ്യസാണ് കാനഡയിലെ താപനില. വാതില്‍ ഉറഞ്ഞ് അടയ്ക്കാന്‍ കഴിയാതെ വന്നതോടെ യാത്രക്കാര്‍ തണുത്തുവിറയ്ക്കുകയായിരുന്നു. ന്യൂജഴ്‌സിയിലെ ന്യൂമാര്‍ട്ടില്‍നിന്ന് 250 യാത്രക്കാരുമായി ഹോങ്കോങ്ങിലേക്കു യാത്ര തിരിച്ചതായിരുന്നു യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനം.

വിമാന ജീവനക്കാര്‍ നല്‍കിയ കമ്പിളിക്കും തണുപ്പിനെ പ്രതിരോധിക്കാനായില്ല. പത്തു മണിക്കൂറുകള്‍ പിന്നിട്ടതോടെ വെള്ളവും ആഹാരവും കുറഞ്ഞു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഒരു ഫാസ്റ്റ് ഫുഡ് ചെയിന്‍ സര്‍വീസുമായി ബന്ധപ്പെട്ട് ആഹാരമെത്തിച്ചു നല്‍കി.ഒടുവില്‍ ഞായറാഴ്ച രാവിലെ മറ്റൊരു വിമാനമെത്തിച്ച് യാത്രക്കാരെ അതിലേക്കു മാറ്റി. തുടര്‍ന്ന് വിമാനം തിരികെ ന്യൂമാര്‍ക്കിലേക്കു പറന്നു. അതോടെ ഒരു ദിവസം മുന്‍പ് പുറപ്പെട്ട അതേസ്ഥലത്തു തന്നെ ഇവര്‍ തിരിച്ചെത്തി. കാനഡയില്‍ അതിശൈത്യം തുടരുന്നതിനാല്‍ വിമാനസര്‍വീസുകള്‍ മിക്കതും റദ്ദാക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (1 hour ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (1 hour ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (1 hour ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (1 hour ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (1 hour ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (3 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (4 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (4 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (5 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (9 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (10 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (10 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (10 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (11 hours ago)

Malayali Vartha Recommends