ശീതക്കാറ്റിൽ വിറച്ച് അമേരിക്ക; പതിനഞ്ചോളം സംസ്ഥാനങ്ങളില്‍ കനത്ത മഞ്ഞുവീഴ്ച്ച; അയ്യായിരത്തോളം വിമാന സര്‍വീസുകള്‍ റദ്ദാക്കി
ശക്തമായ ശീതക്കാറ്റില്‍ അമേരിക്കയുടെ പല ഭാഗങ്ങളിലും കൊടും തണുപ്പ് അനുഭവപ്പെടുന്നതായി റിപ്പോർട്ടുകൾ. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണ് പലയിടത്തുമുള്ളത്. പതിനഞ്ചോളം സംസ്ഥാനങ്ങളില്‍ മഞ്ഞുവീഴ്ച ശക്തമാണ്.
പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് രാജ്യത്തൊട്ടാകെ ഞായറാഴ്ച അയ്യായിരത്തോളം വിമാന സര്‍വീസുകള്‍ റദ്ദാക്കി. ബോസ്റ്റണിലെ ലോഗാന്‍ വിമാനത്താവളം വിമാന സര്‍വിസുകളെ ഏറ്റവും പ്രതികൂലമായി ബാധിച്ച വിമാനത്താവളങ്ങലില് ഉള്‍പ്പെടുന്നു.
തെക്കു കിഴക്കുള്ള മിസൗറു മതല്‍ വടക്കേ അറ്റത്തുള്ള മൈന്‍ വരെയുള്ള സംസ്ഥാനങ്ങളില്‍ അതിശൈത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ന്യൂ ഇംഗ്ലണ്ടിന്റെ വടക്കു ഭാഗത്ത് രണ്ടടി കനത്തില്‍ വരെ മഞ്ഞു പെയ്തിറങ്ങി. അപ്സ്റ്റേറ്റ് ന്യൂയോര്‍ക്കില്‍ 11 ഇഞ്ച് കനത്തിലാമ് മഞ്ഞു വീവ്ചയുണ്ടായത്. ഷിക്കാഗോയിലെ ഒ ഹയര്‍ വിമാനത്താവളത്തില്‍ 129 യാത്രക്കാരുമായി ഫീനിക്സില്‍ നിന്നു വന്ന യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനം റണ്‍വേയില്‍ നിന്ന തെന്നി മാറിയെങ്കിലും ഭാഗ്യത്തിന് ആര്‍ക്കും പരിക്കില്ല. എന്നാല്‍, പലയിടത്തും റോഡുകളിലെ തെന്നല്‍ വാഹനങ്ങള്‍ കൂട്ടിയിടിക്കുന്നതിന് കാരണമായി. നിരവധി പേര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha