അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഇന്ത്യൻ വംശജ
2020ലെ തിരഞ്ഞെടുപ്പിൽ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ വംശജ രംഗത്തെത്തിയായിരിക്കുകയാണ്. ഇന്ത്യക്കാരിയായ കമലാ ഹാരിസാണ് താൻ മത്സരിക്കുമെന്ന വിവരം വെളിപ്പെടുത്തിയത്. നിലവിൽ കലിഫോർണിയയിൽ നിന്നുള്ള സെനറ്റ് അംഗമാണ് കമല ഹാരിസ്.
അമേരിക്കൻ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻവംശജയാണ് കമല ഹാരിസ്. ജമൈക്കൻ വംശജനാണ് കമലയുടെ അച്ഛൻ. ഇന്ത്യക്കാരിയായ ശ്യാമള ഗോപാലനാണ് കമല ഹാരിസിന്റെ മാതാവ്. കാലിഫോർണിയയിലെ അറ്റോർണി ജനറലായി രണ്ട് തവണ കമല പ്രവർത്തിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha