മെക്സിക്കോയിലെ ഹിഡാല്‍ഗോയില്‍ എണ്ണമോഷണത്തിനിടെയുണ്ടായ വന്‍സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 89 ആയി, 71 പേര്‍ക്ക് പരിക്ക്
മെക്സിക്കോയിലെ ഹിഡാല്‍ഗോയില്‍ എണ്ണമോഷണത്തിനിടെയുണ്ടായ വന്‍സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 89 ആയി ഉയര്‍ന്നു. അപകടത്തില്‍ 71 പേര്‍ക്കു പരിക്കേറ്റിരുന്നു. പ്രദേശവാസികള്‍ പൈപ്പില്‍ ദ്വാരമിട്ട് എണ്ണ ചോര്ത്തുന്നതിനിടെയായിരുന്നു ദുരന്തം സംഭവിച്ചത്.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രിമെക്സ് കമ്പനിയുടെ പൈപ്പ്ലൈന് വെള്ളിയാഴ്ച രാത്രി പൊട്ടിത്തെറിക്കുകയും വന്‍ തീപിടിത്തം ഉണ്ടാവുകയുമായിരുന്നു.
പ്രദേശവാസികള്‍ പൈപ്പില്‍ ദ്വാരമിട്ട് എണ്ണ ചോര്ത്തുന്നതിനിടെയായിരുന്നു ദുരന്തം. മോഷ്ടാക്കളുടെ കേന്ദ്രമായ ഇവിടെ പൈപ്പ് ലൈന്‍ തുളച്ചുള്ള പെട്രോള്‍ ചോര്‍ത്തല്‍ സ്ഥിരമാണ്.
"
https://www.facebook.com/Malayalivartha