അമേരിക്കയിലെ നെവാര്‍ക്ക് അന്താരാഷ്ട്ര വിമാനത്താവളത്തിലും ഡ്രോണ്‍ ഭീഷണി
അമേരിക്കയിലെ നെവാര്‍ക്ക് അന്താരാഷ്ട്ര വിമാനത്താവളത്തിലും ഡ്രോണ്‍ ഭീഷണി. വ്യോമപരിധിയില്‍ അനധികൃതമായി ഡ്രോണ്‍ പറത്തിയതിനെ തുടര്‍ന്നു വിമാനം അടിയന്തരമായി നിലത്തിറക്കി. സംഭവത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും തടസപ്പെട്ടു.
അമേരിക്കയിലെ തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നാണ് നെവാര്‍ക്ക്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ടെറ്റര്ബോറോയിലേക്ക് പോകുകയായിരുന്ന സ്വകാര്യ വിമാനത്തിന്റെ പൈലറ്റാണ് ആകാശത്ത് ഡ്രോണ്‍ കണ്ടത്. ഉടന്‍ തന്നെ അദ്ദേഹം എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha