ഓസ്ട്രേലിയയില്‍ പീഡനക്കേസില്‍ ഇന്ത്യന്‍ 'ജോത്സ്യന്' അറസ്റ്റില്‍
ഓസ്ട്രേലിയയില്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ഇന്ത്യക്കാരനായ ജോല്സ്യന് അറസ്റ്റിലായി.
14 വയസുകാരിയെ പീഡിപ്പിച്ചതിനാണ് 31-കാരനായ അര്ജുന് മുനിയപ്പനെ സിഡ്നി അന്താരാഷ്ട്ര വിമാനത്താവളത്തില്‍വച്ച് പൊലീസ് പിടികൂടിയത്.
സിംഗപ്പൂരിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാളെ ന്യൂ സൗത്ത് വെയില്‍സ് പൊലീസ് പിടികൂടിയതെന്ന് സിഡ്നി മോര്‍ണിങ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.
ഭാവിയെ കുറിച്ച് സൗജന്യമായി പറഞ്ഞുതരാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ കുട്ടിയെ പീഡനത്തിനിരയാക്കിയത്.
സിഡ്നിയിലെ ലിവര്‍പൂളിലെ ഒരു ജ്യോതിഷ കേന്ദ്രത്തില്‍ സ്വയം പ്രഖ്യാപിത ജോത്സ്യനായി ജോലി ചെയ്യുകയാണ് അര്ജുന്.
https://www.facebook.com/Malayalivartha