അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രണ്ട് വർഷത്തിനിടെ 8150 കള്ളങ്ങള്‍ പറഞ്ഞു ; റിപ്പോർട്ട് പുറത്ത്
അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അധികാരത്തിലെത്തി രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ മൊത്തം 8150 കള്ളങ്ങള്‍ പറഞ്ഞെന്ന് റിപ്പോര്‍ട്ട്. ട്രംപിന്റെ അവകാശവാദത്തിന്റെ ആധികാരികത പരിശോധിക്കുകയും വസ്തുത വിലയിരുത്തുകയും ചെയ്ത 'ഫാക്ട് ചെക്' വെബ്സൈറ്റ് നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരു അന്താരാഷ്ട്ര മാധ്യമം ഈ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്
കഴിഞ്ഞ വർഷം മാത്രം വസ്തുതവിരുദ്ധമായി ആറായിരത്തിലേറെ പ്രസ്താവനകളാണ് ട്രംപ് നടത്തിയിരിക്കുന്നത് . അധികാരത്തിലെത്തി ആദ്യത്തെ 100 ദിവസത്തിനുള്ളിൽ അടിസ്ഥാന രഹിതമായ 492 അവകാശവാദങ്ങൾ നടത്തിയെന്നാണ് റിപ്പോർട്ട് . 2018 ഒക്ടോബറിൽ മാത്രം, ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി 1200 തെറ്റായ അവകാശവാദങ്ങളാണ് ട്രംപ് നടത്തിയത്.
കുടിയേറ്റം സംബന്ധിച്ചായിരുന്നു ട്രംപിന്റെ ഏറ്റവും കൂടുതൽ നുണകൾ– 1433. ട്രംപ് അധികാരത്തിലേറി രണ്ട് വര്‍ഷം പിന്നിട്ടതിന് തൊട്ടടുത്ത ദിവസമായിരുന്നു ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്.
https://www.facebook.com/Malayalivartha