Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

അച്ഛന്റെ അസ്ഥിക്കൂടങ്ങള്‍ക്കരികില്‍ പൂർണ നഗ്നനായി കിടന്ന് മകന്റെ ഫോട്ടോഷൂട്ട്

13 APRIL 2019 11:09 AM IST
മലയാളി വാര്‍ത്ത

More Stories...

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

തന്റെ മൂന്നാം വയസ്സില്‍ മരിച്ച പിതാവിന്റെ കുഴിമാടം തോണ്ടി അസ്ഥികൂടങ്ങള്‍ പുറത്തെടുത്ത് പായയില്‍ നിരത്തി വെച്ച്‌ അതിനോടൊപ്പം യുവാവിന്റെ ഫോട്ടോഷൂട്ട്. ബീജിംഗിലെ ആര്‍ട്ടിസ്റ്റായ സിയുവാന്‍ സുജി എന്ന യുവാവാണ് പിതാവിന്റെ കുഴിമാടം തോണ്ടി അസ്ഥികൂടങ്ങള്‍ പുറത്തെടുത്ത് ചിത്രങ്ങൾ പകർത്തിയത്. 

തുടര്‍ന്ന് എടുത്ത ഫോട്ടോകള്‍ ആര്‍ട്ട് വെബ്സൈറ്റ് ആര്‍ട്ടന്റിലും ചൈനീസ് മൈക്രോബ്ലോഗിങ് സൈറ്റായ വെയ്ബോയിലും ശനിയാഴ്ച പോസ്റ്റ് ചെയ്യുകയായിരുന്നു. മരിച്ചവരോട് ബഹുമാനം പ്രകടിപ്പിക്കുന്നതിന് ചൈനയില്‍ വര്‍ഷം തോറും ആചരിച്ച്‌ വരുന്ന ടോംബ് സ്വീപിങ് ഡേയ്ക്ക് പിറ്റേ ദിവസമാണ് സുജി ഫോട്ടോ ഷെയര്‍ ചെയ്തത്.

'' തന്റെ ഭാര്യ ലിന്‍ ഷാനാണ് ഇത്തരത്തില്‍ നഗ്‌ന ചിത്രങ്ങളെടുത്തത്. ഇതിനായി സെമിത്തേരി കെയര്‍ ടേക്കറുടെ അനുവാദവും തേടിയിരുന്നു. യഥാര്‍ത്ഥ ആര്‍ട്ടിനെ ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തുന്നതില്‍ തങ്ങള്‍ക്ക് പേടിയില്ല. തനിക്ക് വ്യക്തമായ ഓര്‍മ വയ്ക്കുന്നതിന് മുമ്ബ് തന്നെ വിട്ട് പിരിഞ്ഞ അച്ഛന്റെ അസ്ഥികള്‍ക്കൊപ്പം കിടന്നത് അത്ഭുതകരമായ അനുഭവമായിരുന്നു. താന്‍ പിതാവുമായി വളരെ അടുക്കുന്നത് പോലെ തോന്നി. ഇതിലൂടെ തന്റെ വികാര വിചാരങ്ങളും ചിന്തകളും തികച്ചും വ്യക്തിപരമായി അദ്ദേഹത്തോട് പങ്ക് വയ്ക്കാന്‍ സാധിച്ചു.

അച്ഛന്റെ അസ്ഥിക്കൂടങ്ങള്‍ക്കരികില്‍ തീര്‍ത്തും നഗ്‌നനായി കിടക്കേണ്ടത് തന്റെ ആവശ്യമായിരുന്നു. തികച്ചും നഗ്‌നരായിട്ടാണ് ഓരോരുത്തരും ഭൂമിയിലേക്ക് വരുന്നതും പോകുന്നതും. ലിവര്‍ കാന്‍സര്‍ ബാധിച്ച്‌ അച്ഛന്‍ മരിക്കുമ്ബോള്‍ തനിക്ക് വെറും മൂന്ന് വയസ് മാത്രമായിരുന്നു. അച്ഛന്റെ അസ്ഥികള്‍ക്കൊപ്പം ഫോട്ടോയെടുക്കണമെന്നത് അച്ഛന്റെ ആഗ്രഹമായിരുന്നു'' - സുജി പറയുന്നു.

ഫോട്ടോഷൂട്ട് മാര്‍ച്ച്‌ അവസാനമാണ് എടുത്തതെന്നാണ് സൂചന. എന്നാല്‍ സുജിയുടെ ഈ പ്രവൃത്തി വന്‍ പ്രതിഷേധത്തിനാണ് വേദിയായത്. സുജിയുടെ പ്രവൃത്തി ഒരിക്കലും നീതീകരിക്കാന്‍ സാധിക്കാത്തതും പരിഹാസ്യവുമാണെന്നാണ് നിരവധി ഇന്റര്‍നെറ്റ് യൂസര്‍മാര്‍ വിമര്‍ശിച്ചിരിക്കുന്നത്. ഫോട്ടോകള്‍ വൈറലായതിനെ തുടര്‍ന്ന് സുജിയുടെ വെയ്ബോ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തിരുന്നു. ഏതാണ്ട് 28 മില്യണ്‍ പേരാണ് ഈ ഫോട്ടോകള്‍ കണ്ടിരിക്കുന്നത്. ഇതിനെ വിമര്‍ശിച്ച്‌ കൊണ്ട് നിരവധി പേര്‍ മുന്നോട്ട് വന്നിട്ടുണ്ടെങ്കിലും സുജിയെ അനുകൂലിച്ചും അനേകം സോഷ്യല്‍ മീഡിയ യൂസര്‍മാര്‍ രംഗത്തെത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (2 minutes ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (29 minutes ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (48 minutes ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (1 hour ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (1 hour ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (1 hour ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (2 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (2 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (2 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (2 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (2 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (3 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (3 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (3 hours ago)

ശബരിമല തീർത്ഥാടന കാലയളവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, അനുബന്ധ വനമേഖലകൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെയുള്ള ഡ്രോൺ ഉപയോഗം പൂർണമായി നിരോധിച്ചു  (3 hours ago)

Malayali Vartha Recommends