Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..


ഡോ. പി. സരിന്‍ വീണ്ടും വിവാദങ്ങളില്‍ നിറയുന്നു..ഗുരുതരമായ വാക്ക് പിഴവാണെന്ന് വ്യക്തമാക്കി സരിന്‍ പിന്നീട് ഫേസ്ബുക്കിലൂടെ പരസ്യമായി ഖേദപ്രകടനം നടത്തി..


മിനി കൂപ്പർ കാറിടിച്ച് മൂന്നുപേർ ദാരുണമായി കൊല്ലപ്പെട്ട കേസ്..പ്രതി മദ്യപിച്ചിരുന്നുവെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നടിച്ച് കേസിന്റെ ഗതി മാറ്റിയ കര്‍ക്കശക്കാരനായ DYSP ബൈജു പൗലോസ്..


68-ാമത് കേരള സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ കോഴിക്കോട് ജില്ല ഒരുങ്ങി.... ഒക്ടോബർ 25 മുതൽ 31 വരെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിൽ ആയിരക്കണക്കിന് കായികതാരങ്ങൾ പങ്കെടുക്കും


ബ്രേക്കിങ് ബാഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ആർജെ മിറ്റി അന്തരിച്ചു...

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

13 OCTOBER 2026 04:13 PM IST
മലയാളി വാര്‍ത്ത

അനേകായിരങ്ങള്‍ മരിച്ച മഹാപ്രളയത്തിന് പിന്നാലെ നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം. വരുംദിവങ്ങളിലും ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കാനുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നോട്ടുവയ്ക്കുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച ഗൂര്‍ഖ മേഖലയിലുണ്ടായ പ്രളയത്തില്‍ മുപ്പത്തഞ്ചോളം വീടുകള്‍ ഒലിച്ചു പോകുകയും പ്രദേശത്ത് ജലവൈദ്യുത പദ്ധതിക്ക് കേടുപാടുകള്‍ സംഭവിച്ചു. ഓഗസ്റ്റിലുണ്ടായ മഹാപ്രളയത്തിലും മണ്ണിടിച്ചിലും ഇപ്പോഴും മൂവായിരത്തിലേറെപ്പേരെക്കുറിച്ച് പുറംലോകത്തിന് വിവരമില്ല.

ത്രിശൂലി നദിയുടെ കൈവരിയായ ബുധി ഗന്ധകി നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതാണ് ഗൂര്‍ഖ ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ പ്രളയത്തിനു പിന്നിലെ പ്രധാന കാരണം. ഞായറാഴ്ച രാവിലെ ആറരയോടെ മൂന്നര മീറ്റര്‍ ഉണ്ടായിരുന്ന ജലനിരപ്പ് എട്ടേമുക്കാലോടെ ഒമ്പതു മീറ്ററായി അതിവേഗത്തില്‍ ഉയരുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ജലനിരപ്പ് അഞ്ചു മീറ്ററിനു മുകളില്‍ പോയാല്‍ അപകടരേഖയ്ക്കു മുകളിലാണ്.

പത്തു മിനിറ്റിനുള്ളില്‍ രണ്ടു മീറ്ററോളമാണ് ജലനിരപ്പ് ഉയര്‍ന്നെന്നും പാലം ഉള്‍പ്പെടെ ഒലിച്ചു പോയതിനാല്‍ മറ്റു വിവരങ്ങള്‍ കണ്ടെത്താനായിട്ടില്ലെന്നും എന്‍ഡിആര്‍ആര്‍എംഎ അറിയിച്ചു. നദിയിലെ ഒഴുക്ക് തടസ്സപ്പെടുകയും തുടര്‍ന്ന് കര കവിയുകയും ചെയ്തതാണ് പെട്ടെന്നുള്ള പ്രളയത്തിലേക്ക് നയിച്ചതെന്നും മഴയല്ല കാരണമെന്നുമാണ് നിഗമനം. രക്ഷാപ്രവര്‍ത്തനത്തിനായി നേപ്പാള്‍ സൈന്യത്തെ ദുരന്തമേഖലകളില്‍ വിന്യസിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിക്ക് സമീപമുണ്ടായ പ്രളയത്തില്‍ 1,453 പേര്‍ കൊല്ലപ്പെടുകയും അയ്യായിരത്തിലധികം പേരെ കാണാതാവുകയും ചെയ്തിനു പിന്നാലെയാണ് മറ്റൊരു ദുരന്തംകൂടി നേപ്പാളിനു വന്‍ ആഘാതമായിരിക്കുന്നത്. ഞായറാഴ്ചയുണ്ടായ പ്രളയത്തില്‍ 35 ലധികം വീടുകള്‍ ഒലിച്ചുപോയി. നിരവധി പാലങ്ങള്‍ ഒലിച്ചുപോവുകയും ജലവൈദ്യുത പദ്ധതിക്ക് കേടുപാടുകളുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. വെറും പത്ത് മിനിറ്റിനുള്ളിലാണ് നദിയിലെ ജലം ഇത്രയേറെ ഉയര്‍ന്നത്.

ഓഗസ്റ്റിലുണ്ടായ നേപ്പാള്‍ മിന്നല്‍ പ്രളയത്തിന് കാരണം മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടമായിരുന്നു. 50,000 ക്യൂബിക്ക് മീറ്റര്‍ മഞ്ഞുമലയാണ് കുത്തൊലിച്ച് താഴേക്ക് വീണത്. നേപ്പാളിലെ ഏറ്റവും ഉയരമുള്ള ഹിമാനി തകര്‍ന്നുണ്ടായ അവിശിഷ്ടങ്ങള്‍ കുത്തനെ പതിക്കുകയായിരുന്നു. വെള്ളം കവിഞ്ഞൊഴുകിയതോടെയാണ് പ്രളയം രൂപപ്പെട്ടതെന്ന് ചൈന അവകാശപ്പെട്ടു. ടിബറ്റ്-നേപ്പാള്‍ അതിര്‍ത്തിയിലാണ് മിന്നല്‍ പ്രളയം മൂലം കനത്ത നാശനഷ്ടമുണ്ടായത്.

നേപ്പാളിലെ മിന്നല്‍ പ്രളയത്തിനു കാരണം ഭൂചലനമല്ലെന്ന് യുനൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ പിന്നീട് കണ്ടെത്തിയിരുന്നു.പ്രളയത്തിനു മുമ്പുണ്ടായ ശക്തമായ പ്രകമ്പനം ഭൂചലനം കാരണമാണെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. കാഠ്മണ്ഡുവിന് വടക്കായി നേപ്പാള്‍-ചൈന അതിര്‍ത്തിയില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, ഏകദേശം ഇതേ സമയത്തുതന്നെ ചൈനയില്‍നിന്ന് നേപ്പാളിലേക്ക് ഒഴുകുന്ന ഭോട്ടെ കോശി നദിയുടെ കൈവഴിയായ ലെന്‍ഡെ ഖോല നദിയിലേക്ക് വലിയ മഞ്ഞുമല അടര്‍ന്നു വീണാണ് മഹാദുരന്തമുണ്ടായതെന്ന് വ്യക്തമായി.
ബുധനാഴ്ച ഭോട്ടെകോശി, ത്രിശൂലി നദീതീരങ്ങളില്‍ കുതിച്ചെത്തിയ പ്രളയ ജലവും ചെളിയും അവശിഷ്ടങ്ങളും കുത്തിയൊഴുകിയെത്തി വീടുകളും വാഹങ്ങളുമടക്കം ഒട്ടേറെ ഗ്രാമങ്ങളെ പൂര്‍ണ്ണമായി വിഴുങ്ങുകയും റോഡുകളും പാലങ്ങളും തകര്‍ത്തെറിയുകയും ചെയ്തിരുന്നു. പ്രളയം ഏറ്റവും കനത്ത നാശം വിതച്ച റാസുവ, നുവകോട്ട്, സേതി ഗണ്ഡകി നദി ത്രിശൂലിയുമായി ചേരുന്ന ചിത്വന്‍ തുടങ്ങിയ മേഖലകളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കൂടുതലായി കണ്ടെടുത്തത്.

നിലവിലെ സാഹചര്യത്തില്‍ ഹിമാലയം ഗുരുതരമായ പാരിസ്ഥിതി പ്രശ്‌നങ്ങളെ നേരിടുകയാണ്. കാവാവസ്ഥാവ്യതിയാനത്തെത്തുടര്‍ന്ന വന്‍ മഞ്ഞുമലകള്‍ ഇടിഞ്ഞുവീഴുന്ന സാഹചര്യത്തില്‍ ഏതും കാലാവസ്ഥയിലും നേപ്പാളില്‍ പ്രളയമുണ്ടാകാം. നദീതിരങ്ങളില്‍ താമസിക്കുന്നവരെ അപ്പാടെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുക മാത്രമാണ് നിലവിലുള്ള പ്രായോഗികമായ പോംവഴി. നേപ്പാളിലെ ഏറെ നദികള്‍ക്കും വീതി കുറവായതിനാല്‍ തീരങ്ങളെ വിഴുങ്ങിയാണ് പ്രളയം കടന്നുപോകുന്നത്. മിന്നല്‍പ്രളയമുണ്ടായാല്‍ നാശനഷ്ടം കൂടുന്നതും ഈ സാഹചര്യത്തിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍  (1 minute ago)

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്  (6 minutes ago)

നെടുമ്പാശ്ശേരി അപകടം; കേസിൽ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കും; നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (12 minutes ago)

എറണാകുളത്ത് ഉണ്ടായ സംഭവം അതിദാരുണമാണ്; ഒരു കുടുംബത്തിന്റെ പ്രതീക്ഷകളായിരിക്കുന്ന മൂന്ന് ചെറുപ്പക്കാരെയാണ് മദ്യപിച്ച് മദോന്മത്തനായി വാഹനമോടിച്ച മറ്റൊരു ചെറുപ്പക്കാരനും സംഘവും ഇല്ലാതാക്കിയത്; ബാറുകളിൽ 2  (17 minutes ago)

Foreign-trips മുൻപിൽ ഗണേഷും റോഷി അഗസ്റ്റിനും  (21 minutes ago)

Cyberattack ലക്ഷങ്ങളുടെ നഷ്ടം  (26 minutes ago)

രാജി വച്ച ശ്രീലേഖ മാഡം ബി ജെ പി സമരത്തിന്; പോലീസിനെതിരെ ആഞ്ഞടിച്ച് മുൻ DGP ; പോലീസ് സുഗതനെതിരെ കാപ്പ ചുമത്തിയതിന് വിമർശനം  (29 minutes ago)

SARIN P പി. സരിന് വീണ്ടും അബദ്ധം ഒടുവിൽ മാപ്പുമായി എത്തി  (31 minutes ago)

Mini-cooper accident പോലീസിന്റെ 'ആക്ഷന്‍ ഹീറോ'  (36 minutes ago)

സുഗതനെ കുടുക്കിയ ചെന്നിത്തല പോലീസേ നാണമില്ലേ...!!!! നിയമസഭയിലേക്ക് ഇരച്ചിറങ്ങി സുഗതനും കുടുംബവും ബിജെപിയും ; നഗരസഭാ ഭരണം അട്ടിമറിക്കാനുള്ള എൽഡിഎഫ്-യുഡിഎഫ് നീക്കങ്ങൾക്കെതിരെയും നിയമസഭാ ധർണ്ണ നടത്തി ബിജ  (38 minutes ago)

പിണറായി വിജയനെ FIRന്ന് രക്ഷിക്കാൻ 4 ദിവസം വി ഡി സതീശന്റെ നാടകം...!!! ആരോപിച്ച് ബിജെപി എം എൽ എ വി മുരളീധരൻ  (39 minutes ago)

നെടുമ്പാശേരിയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം; സുഹൈല്‍ സജീവ് മദ്യപിച്ചിരുന്നുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്  (40 minutes ago)

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്  (51 minutes ago)

സൗദിയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഒക്‌ടോബര്‍ 17വരെ റദ്ദാക്കി  (1 hour ago)

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഗോപികയുടെ രക്തസാമ്പിളെടുത്തതില്‍ സംശയമുണ്ടെന്ന് കുടുംബം  (1 hour ago)

Malayali Vartha Recommends