കൊളംബിയയിലുണ്ടായ വന്‍ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും 14 മരണം, നിരവധി പേര്‍ക്ക് പരിക്ക്
തെക്കു പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ വന്‍ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും 14 പേര് മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. കോക്ക റീജനിലെ റോസാസ് നഗരത്തിലാണ് ഞായറാഴ്ച മണ്ണിടിച്ചിലുണ്ടായത്.
മണ്ണിടിച്ചിലില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയി. മണ്ണിനടിയില്‍ ആരെങ്കിലും അകപ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ തെരച്ചില്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മേഖലയില്‍ കനത്ത മഴ തുടരുകയാണ്. മഴക്കാലത്ത് കൊളംബിയയുടെ തെക്കു പടിഞ്ഞാറന്‍ മേഖലകളില്‍ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും പതിവാണ്.
https://www.facebook.com/Malayalivartha