പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

പാകിസ്ഥാനില്‍ പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച തെക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ നവാന്‍ കില്ലി പട്ടണത്തിന് സമീപമാണ് അപകടമുണ്ടായത്. പാക് സൈന്യത്തിന്റെ പിഎസി എംഎഫ്‌ഐ17 മുഷ്ഷാക് പരിശീലന വിമാനമാണ് തകര്‍ന്നുവീണത്. സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് സൈന്യത്തിന്റെ പ്രാഥമിക വിശദീകരണം. അപകടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
പൈലറ്റുമാരുടെ മരണത്തില്‍ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി ഇരുവരും അറിയിച്ചു. പാകിസ്ഥാനില്‍ പരിശീലന പറക്കലിനിടെയുള്ള വിമാനാപകടങ്ങള്‍ പതിവാകുകയാണ്. എന്നാല്‍ അപകടങ്ങളുടെ കാരണങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിടാറില്ല. അപകടങ്ങളെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടുകളും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത് അപൂര്‍വമാണ്. കഴിഞ്ഞ ജൂണിലും വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ പതിവ് പരിശീലന പറക്കലിനിടെ വ്യോമസേനാ വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചിരുന്നു.
https://www.facebook.com/Malayalivartha



























