കൊളംബോയിലെ പ്രധാന വിമാനത്താവളത്തില്‍ നിന്ന് പൈപ്പ് ബോംബ് കണ്ടെത്തി, വിമാനത്താവളത്തിന്റെ പ്രധാന ടെര്‍മിനലിലേക്കുള്ള റോഡിലായിരുന്നു പൈപ്പ് ബോംബ് കണ്ടെത്തിയത്
ശ്രീലങ്കയില്‍ 215 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടന പരമ്പരക്ക് പിന്നാലെ കൊളംബോയിലെ പ്രധാന വിമാനത്താവളത്തില്‍ നിന്ന് പൈപ്പ് ബോംബ് കണ്ടെത്തി. ഞായറാഴ്ച രാത്രിയാണ് ബോംബ് കണ്ടെത്തി നിര്‍വീര്യമാക്കിയത്.
വിമാനത്താവളത്തിന്റെ പ്രധാന ടെര്‍മിനലിലേക്കുള്ള റോഡിലായിരുന്നു പൈപ്പ് ബോംബ് കണ്ടെത്തിയത്. നാടന്‍ ബോംബാണിതെന്ന് പൊലീസ് പറഞ്ഞു. സ്ഫോടന പരമ്പരക്ക് ശേഷവും കൊളംബോ വിമാനത്താവളം അതിസുരക്ഷയോടെ തുറന്നു പ്രവര്‍ത്തിച്ചിരുന്നു. അതിനിടെ നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha