ഫിലിപ്പീന്‍സിൽ ശക്തമായ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമില്ലെന്ന് അധികൃതർ
ഫിലിപ്പീന്‍സിലെ വിവിധയിടങ്ങളില്‍ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. യുഎസ് ജിയോളജിക്കല്‍ സര്‍വേ വിഭാഗമാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.
സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.അതേസമയം, ഭൂചലമനുഭവപ്പെട്ടതിനു പിന്നാലെ ചിലയിടങ്ങളില്‍ കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.
https://www.facebook.com/Malayalivartha