ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നും റഷ്യന്‍ പ്രസിഡന്റ് പുടിനും തമ്മിലുള്ള ആദ്യ ഉച്ചകോടി നാളെ
ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നും റഷ്യന്‍ പ്രസിഡന്റ് പുടിനും തമ്മിലുള്ള ആദ്യ ഉച്ചകോടി നാളെ റഷ്യയുടെ പസഫിക് തീരത്തെ വ്ളാഡിവോസ്റ്റോക് നഗരത്തില്‍ നടക്കും. കൊറിയന്‍ മേഖലയിലെ ആണവ പ്രതിസന്ധിയാവും മുഖ്യ ചര്‍ച്ചാവിഷയമെന്ന് ക്രെംലിന് ഉപദേഷ്ടാവ് യൂറി ഉഷക്കോവ് വ്യക്തമാക്കി.
യുഎസുമായി നടത്തിയ ഉച്ചകോടി കാര്യമായ ഫലം ചെയ്യാത്ത സാഹചര്യത്തിലാണ് പുടിനുമായി ചര്‍ച്ചയ്ക്കു കിം തയ്യാറാവുന്നത്.
https://www.facebook.com/Malayalivartha