മോഡല്‍ സ്‌റ്റെഫാനി ഷെര്‍ക്ക് നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ ; ആത്മഹത്യയുടെ കാരണം വ്യക്തമല്ല ; അന്വേഷണം പുരോഗമിക്കുന്നു

ലോസ് ആഞ്ജലീസിലെ വസതിയിലുള്ള നീന്തല്‍ കുളത്തിന്റെ അടിത്തട്ടില്‍ മുങ്ങി കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 43 വയസ് . ആത്മഹത്യയാണെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. അപകടമരണമല്ലെന്നും ആത്മഹത്യയായിരുന്നുവെന്നും സ്‌റ്റെഫാനിയുടെ ജീവിത പങ്കാളിയും നടനുമായ ഡെമിയന്‍ ബിച്ചിര്‍ സ്ഥിരീകരിച്ചു. എന്നാൽ , ആത്മഹത്യയുടെ കാരണം എന്തെന്ന് വ്യക്തമല്ല.
സ്റ്റെഫാനിയുടെ അകാലമരണത്തില്‍ താനും കുടുംബാംഗവും കടുത്ത മാനസിക സംഘര്‍ഷവും വേദനയും അനുഭവിക്കുകയാണെന്നും അവര്‍ക്ക് നിത്യശാന്തി ലഭിക്കുവാന്‍ പ്രാര്‍ഥിക്കുന്നതായും ബിച്ചിര്‍ പറഞ്ഞു. ഇതേക്കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 2011 മുതലാണ് ബിച്ചിറും സ്റ്റെഫാനും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയത്.
https://www.facebook.com/Malayalivartha

























