ചെരുപ്പിന്റെ വള്ളിയില്‍ത്തട്ടി നിലത്തടിച്ചുവീണ മോഡലിന് ദാരുണാന്ത്യം

ഫാഷന്‍ ഷോയില്‍ ചെരുപ്പിന്റെ വള്ളിയില്‍ത്തട്ടി നിലത്തടിച്ചുവീണ മോഡല്‍ മരിച്ചു. ശനിയാഴ്ച നടന്ന ഫാഷന്‍ ഷോയില്‍ വെച്ചായിരുന്നു സംഭവം. വേദിയുടെ അങ്ങേയറ്റം വരെയെത്തിയ ശേഷം തിരിയുമ്ബോഴാണു ടേല്‍സ് (26) നിലത്തടിച്ചുവീണത്. ഇളംനീല കുപ്പായവും ധരിച്ച്, വശ്യമായ ആ നോട്ടവുമായി ടേല്‍സ് സൊവാറസ് റാംപിലൂടെ നടന്നു വരുന്നതിനിടയിലായിരുന്നു സദസിനെ ഞെട്ടിച്ച് മോഡലിന്റെ വീഴ്ച. അതേസമയം മാഡലിന്റെ വായില്‍നിന്നു നുരയും പതയും വരാന്‍ തുടങ്ങി. തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ഉടനെ ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരിച്ചു.
മോഡലിങ് ഏജന്‍സി അറിയിച്ചത് ടേല്‍സിന് ആരോഗ്യപ്രശ്‌നങ്ങളില്ലായിരുന്നെന്നും ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിച്ചിരുന്നില്ലെന്നുമാണ്. എന്നാല്‍ വെജിറ്റേറിയനായ ടേല്‍സിന് ആവശ്യമായ ഭക്ഷണം ചടങ്ങിനിടെ ലഭ്യമാക്കിയില്ലെന്നുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ശക്തമായിട്ടുണ്ട്.
https://www.facebook.com/Malayalivartha


























