11-വയസ്സുകാരനായ മകന്റെ കൂട്ടുകാരനെ ഒരു വര്‍ഷത്തോളം പീഡിപ്പിച്ച 44-കാരി അറസ്റ്റില്‍

ഒരു വര്‍ഷത്തോളം മകന്റെ കൂട്ടുകാരനെ ക്രൂര പീഡനത്തിനിരയാക്കിയ കുറ്റത്തിന് വാഷിങ്ടണില്‍ സ്ത്രീ അറസ്റ്റിലായി. 11 വയസ് മാത്രം പ്രായമുള്ള കുട്ടിയെയാണ് ലൈംഗികമായി ദുരുപയോഗം ചെയ്തത്. കായിക അധ്യാപകനായ ഭര്‍ത്താവ്, ലക്രോസ്സെ പരിശീലിപ്പിക്കുന്ന ശിഷ്യന്മാരിലൊരാളായിരുന്നു കുട്ടി.
ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ കേസില്‍ 44-കാരിയായ ഡില്ലണ്‍ എന്ന യുവതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മുറിയില്‍ ഉറങ്ങുകയായിരുന്ന കുട്ടിയുടെ അടുത്ത് വന്ന് കിടന്ന ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പീഡന വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ അമ്പരന്ന കുട്ടി ആത്മഹത്യാശ്രമം നടത്തിയതായും പൊലീസ് വ്യക്തമാക്കി. കയ്യിലെ ഞരമ്പ് മുറിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. 2014 മെയ് മുതല്‍ 2015 മെയ് വരെയാണ് പീഡിപ്പിച്ചത്.
കുട്ടിയോടൊപ്പം കാറില്‍ യാത്ര ചെയ്ത ഒരു ദിവസം വണ്ടി ആളൊഴിഞ്ഞ ഇടത്ത് നിര്‍ത്തിയിട്ടതിനു ശേഷമായിരുന്നു ആദ്യപീഡനം. നാം ചെയ്യുന്നത് രഹസ്യമായിരിക്കണമെന്നും ദീര്‍ഘകാലം കുട്ടിയുമായി സൗഹൃദം തുടരാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നും അറിയിച്ചുവത്രേ. പിന്നീട് ഇതാരോടെങ്കിലും പറഞ്ഞാല്‍ ഫലം ഗുരുതരമായിരിയ്ക്കും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഒരു വര്‍ഷത്തോളം ഇതു തുടര്‍ന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റം കണ്ടതിനെ തുടര്‍ന്ന് അച്ഛനോടൊപ്പം പോയി താമസിക്കാനുള്ള ഏര്‍പ്പാട് ചെയ്തു. അവിടെ വച്ച് കൗണ്‍സിലിങ്ങിന് വിധേയനാക്കിയ കുട്ടിയില്‍ നിന്നാണ് പീഡന വിവരം പുറത്തുവരുന്നത്. സംഭവത്തില്‍ ഡില്ലണിനെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ആദ്യം പീഡന വിവരം നിഷേധിച്ചു. എന്നാല്‍ പിന്നീട് അവര്‍ പറഞ്ഞത് കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നുവെന്നും ആദ്യം അവനാണ് അതിന് മുന്‍കയ്യെടുത്തതെന്നുമാണ്. പക്ഷേ പൊലീസ് ആ സാധ്യത തള്ളിക്കളഞ്ഞു.
11 വയസുകാരന്‍ ഒരിക്കലും അതിന് മുതിരില്ലെന്നാണ് പൊലീസ് പറയുന്നത്. തന്റെ ദാമ്പത്യബന്ധത്തില്‍ വിള്ളലുണ്ടായിരുന്നുവെന്നും കുട്ടിയോടൊപ്പം ചിലവഴിക്കുന്നത് ആശ്വാസമായിരുന്നുവെന്നുമാണ് സംഭവത്തിന് കാരണമായി ഡില്ലണ്‍ വാദിക്കുന്നത്.
https://www.facebook.com/Malayalivartha