Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...

ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണം; ഒരു കപ്പലിനു നേരെ മാഗ്നറ്റിക് മൈന്‍ ആക്രമണവും മറ്റൊന്നിനു നേരെ ടോര്‍പിഡോ ആക്രമണവും; രണ്ടു കപ്പലുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു; സഹായത്തിനായി അമേരിക്കന്‍ നാവിക കപ്പല്‍ സ്ഥലത്തെത്തി

13 JUNE 2019 06:31 PM IST
മലയാളി വാര്‍ത്ത

ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ട്. ആക്രമണത്തെ തുടര്‍ന്ന് എണ്ണക്കപ്പലുകളില്‍സ്‌ഫോടനമുണ്ടായതായും കപ്പലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിംഗപ്പുരിലേക്കും തയ്വാനിലേക്കും പോവുകയായിരുന്ന ടാങ്കറുകള്‍ക്കു നേരെയായിരുന്നു ആക്രമണം. ഒരു കപ്പലിനു നേരെ മാഗ്നറ്റിക് മൈന്‍ ആക്രമണവും മറ്റൊന്നിനു നേരെ ടോര്‍പിഡോ ആക്രമണവുമായിരുന്നു. ആക്രമണത്തിന് ഇരയായ ഒരുകപ്പലിന് തീപിടിച്ചു. രണ്ടു കപ്പലുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. സഹായത്തിനായി അമേരിക്കന്‍ നാവിക കപ്പല്‍ സ്ഥലത്തെത്തി.

ആക്രമണമുണ്ടായ കപ്പലുകളില്‍ ഒന്ന് എംടി ഫ്രണ്ട് അള്‍തയര്‍ എണ്ണടാങ്കറാണ്. ഈ കപ്പലിനാണ് തീപിടിച്ചത്.കപ്പലില്‍ പൊട്ടിത്തറിയുണ്ടായതായി ഫ്രണ്ട് അള്‍തയര്‍ മാനേജ്‌മെന്റ് അറിയിച്ചു. കപ്പലില്‍ ഉണ്ടായിരുന്ന 23 ജീവനക്കാര്‍ സുരക്ഷിതരാണ്. ഒരാള്‍ക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്. ഇരുകപ്പലുകളില്‍ നിന്നുമായി 11 നാവികരെയാണ് ഒഴിപ്പിച്ചത്. ഇരുകപ്പലുകളിലും ജപ്പാനുമായി ബന്ധപ്പെട്ട ചരക്കാണ് ഉണ്ടായിരുന്നത്. ഷിന്‍സോ ആബെയുടെ നയതന്ത്ര ദൗത്യം തുടരുന്നതിനിടെ തന്നെയാണ് ജപ്പാനുമായി ബന്ധപ്പെട്ട ടാങ്കറുകള്‍ക്ക് നേരേ ആക്രമണം ഉണ്ടായത് എന്നത് സമാധാനം അകലെയാണെന്ന സംശയം ജനിപ്പിക്കുന്നു.

അതേസമയം എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ നിരക്ക് കുതിച്ചുകയറി. അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ നിരക്കില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം 3.6 ശതമാനത്തിന്‍റെ വര്‍ധവുണ്ടായി. ഇതോടെ നിരക്ക് ബാരലിന് 62.13 ഡോളറായി. ഈ കപ്പലുകളിലെ ജീവനക്കാരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ വ്യക്തമാക്കി. ഒരു മാസം മുന്‍പ് നാല് കപ്പലുകള്‍ക്ക് നേരെയും സമാനമായ ആക്രമണം നടന്നിരുന്നു. ഒപെക്, അമേരിക്കന്‍ ഇടപെടല്‍ മൂലം 60 ഡോളറിന് താഴെ നിന്നിരുന്ന ക്രൂഡ് ഓയില്‍ നിരക്കാണ് ഉച്ചയ്ക്ക് ശേഷം പൊടുന്നനെ ഉയര്‍ന്നത്.

ബ്രിട്ടീഷ് നാവികസേനയ്ക്ക് കീഴിലുള്ള ദ യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് കോര്‍പ്പറേഷന്‍ കപ്പലുകള്‍ക്ക് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. എന്നാല്‍ സംഭവത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കമ്ബനി തയ്യാറായില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായാണ് വിവരം.കൊക്കുക്ക കറേജ്യസ്, ഫ്രന്റ് ആല്‍ട്ടിയേഴ്‌സ് എന്നീ കപ്പലുകള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്.

എന്നാല്‍ ഒമാന്‍ കടലില്‍ ആക്രമിക്കപ്പെട്ട രണ്ട് കപ്പലുകളില്‍ നിന്ന് സഹായം അഭ്യര്‍ഥിച്ചുള്ള സന്ദേശങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചതായി അമേരിക്കന്‍ നാവിക സേന വ്യക്തമാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.ഒരു കപ്പലിന് നേരെ ടോര്‍പ്പിഡോ ആക്രമണമുണ്ടായതായാണ് വിവരം.ആവശ്യമായ സഹായം നല്‍കാനായി അമേരിക്കന്‍ കപ്പലുകള്‍ ഒമാന്‍ കടലിലുണ്ടെന്നും അമേരിക്കന്‍ നാവികസേന അറിയിച്ചു.

എണ്ണ വ്യാപാരത്തിനായുള്ള ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ സമുദ്ര പാതയായ ഹോര്‍മൂസ് കടലിടുക്കിന് സമീപമാണ് സ്‌ഫോടനം നടന്നത്. ചോക്ക് പോയിന്റായി വിലയിരുത്തപ്പെടുന്ന ഈ കടലിടുക്കുവഴി നിരവധി എണ്ണക്കപ്പലുകള്‍ ദിവസവും കടന്നുപോകാറുണ്ട്.ഇറാന്റെ സാമിപ്യമാണ് ഇവിടെ ഗള്‍ഫ് രാജ്യങ്ങള്‍ ഭീഷണിയായി കാണുന്നത്. മുന്‍പ് ഉപരോധം നേരിട്ടപ്പോള്‍ മറ്റ് രാജ്യങ്ങളുടെ എണ്ണനീക്കവും തടയുമെന്ന് ഇറാന്‍ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ അപകടത്തില്‍പ്പെട്ടവരെ രക്ഷിച്ചത് തങ്ങളാണെന്നാണ് ഇറാന്റെ വാദം.

കപ്പലുകളിലെ ജീവനക്കാര്‍ സുരക്ഷിതരാണെന്നാണ് ആഗോള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അബുദാബിയില്‍ നിന്ന് ഇന്ധനവുമായി വന്ന കപ്പലുകളാണ് ഇവയെന്നാണ് വിവരം. ജപ്പാനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇറാന്‍ സന്ദര്‍ശിച്ച ഉടനെയാണ് ആക്രമണമെന്നതും ശ്രദ്ധേയമാണ്.

അമേരിക്കയും ഇറാനും തമ്മിലുള്ള പ്രശ്‌ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കാനാണ് ആബെ ഇറാന്‍ സന്ദര്‍ശിച്ചത്. അമേരിക്കയും ഇറാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വലുതാക്കുന്ന 'ആകസ്മികമായ സംഘര്‍ഷങ്ങള്‍' ഒഴിവാക്കണമെന്ന് ആബെ നിര്‍ദേശിച്ചിരുന്നു.

ആക്രമണത്തെ തുടര്‍ന്ന് കപ്പലില്‍ നിന്ന് പുക ഉയരുന്നതിന്‍റെ ദൃശ്യങ്ങള്‍ ദ ഗാര്‍ഡിയന്‍ പുറത്തുവിട്ടു. ആക്രണത്തെ തുടര്‍ന്ന് വരും ദിവസങ്ങളിലും എണ്ണ വിലയില്‍ വീണ്ടും വര്‍ധനവുണ്ടായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയ്‌ക്കെതിരായ ഇഡി അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് ജോണ്‍ ബ്രിട്ടാസ് എം പി  (6 hours ago)

സൗദിയില്‍ കടല്‍കൊള്ളക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു  (7 hours ago)

ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (7 hours ago)

പുതുപ്പള്ളിയില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാത്രമല്ല, രാജ്യാന്തര മത്സരങ്ങളെ വരെ നടത്തുമെന്ന് ചാണ്ടി ഉമ്മന്‍  (7 hours ago)

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി  (7 hours ago)

ഓണക്കാലത്ത് കേരളത്തില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ചു  (8 hours ago)

കേരളം മുഴുവന്‍ എതിര്‍ക്കത്തക്ക രീതിയില്‍ ഞാന്‍ വളര്‍ന്നെന്ന് അഖില്‍ മാരാര്‍  (8 hours ago)

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു  (8 hours ago)

കെപിസിസി അധ്യക്ഷനെ തീരുമാനിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല  (8 hours ago)

മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രനെ നിയമിച്ചു  (8 hours ago)

നെഹ്രു ട്രോഫി വള്ളം കളി ; ഓഗസ്റ്റ് 22ന് ആലപ്പുഴയില്‍ ബുധനാഴ്ച പ്രാദേശിക അവധി  (8 hours ago)

ആഘോഷത്തിരക്കില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരായ ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യമന്ത്രി മന്ത്രി കെ.മുരളീധരന്‍  (8 hours ago)

വര്‍ക്കലയില്‍ മകനും രാണ്ടാം ഭാര്യയും ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹോപകരണങ്ങള്‍ അടിച്ചുതകര്‍ത്തു  (9 hours ago)

'ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല; കീർത്തനയെ ഒറ്റി കാവ്യ ക്യാമറ കണ്ടതും ചാടി ഇറങ്ങി ഞാൻ എല്ലാം പറയാം...!  (10 hours ago)

എനിക്ക് 16 വയസ്സാകുമ്പോൾ ഞാൻ പുറത്തിറങ്ങും സാറേ..! അപ്പൂപ്പനെ കൊന്നത് അച്ഛൻ..! സ്വന്തം തന്തയെ പെടുത്താനും 13 കാരിക്ക് PLAN B  (10 hours ago)

Malayali Vartha Recommends