Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

ഗർഭിണിയായിരുന്ന 19കാരിയെ തട്ടിക്കൊണ്ടുപോയി കഴുത്തില്‍ കുരുക്കിട്ട്‌ മുറുക്കിയ ശേഷം വയറുകീറി പുറത്തെടുത്ത കുഞ്ഞ് രണ്ടുമാസങ്ങൾക്ക് ശേഷം മരണത്തിന് കീഴടങ്ങി; കുഞ്ഞിന്റെ മരണ കാരണം തലച്ചോറിനേറ്റ ക്ഷതം

15 JUNE 2019 12:40 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

അമേരിക്കയില്‍ കാണാതായ ഗര്‍ഭിണിയെ വയര്‍കീറി കുഞ്ഞിനെ പുറത്തെടുത്തശേഷം കൊന്നനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ചികിത്സയിലായിരുന്ന കുഞ്ഞും മരണത്തിന് കീഴടങ്ങി. തലച്ചോറിനേറ്റ ക്ഷതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച ഷിക്കാഗോയിലെ ആശുപത്രിയില്‍ വച്ചായിരുന്നു രണ്ടും മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ അന്ത്യമെന്നു കുടുംബം അറിയിച്ചു. ഏപ്രില്‍ 23നു കൊല്ലപ്പെട്ട മാര്‍ലിന്‍ ഒച്ചോവ ലോപ്പസ് എന്ന പത്തൊന്പതുകാരിയുടെ കുഞ്ഞാണു മരിച്ചത്.

പോലീസ് കുഞ്ഞിനെ കണ്ടെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മസ്തിഷ്‌ക മരണം സംഭവിച്ച അവസ്ഥയിലായിരുന്നു. ഇടയ്ക്കു കുഞ്ഞു കണ്ണുതുറന്നെങ്കിലും കഴിഞ്ഞ ദിവസം മരിച്ചു. കുഞ്ഞിനെ സ്വന്തമാക്കാന്‍ വേണ്ടി ഷിക്കാഗോ സ്വദേശിനിയായ ഒരു സ്ത്രീയും മകളും ചേര്‍ന്നാണ് മാര്‍ലിനെ കൊലപ്പെടുത്തിയത്. ഒന്പതു മാസം ഗര്‍ഭിണിയായിരിക്കെയാണ് മാര്‍ലിനെ കാണാതായത്. കുഞ്ഞു പിറക്കുന്‌പോള്‍ ഉപയോഗിക്കുന്ന ശിശുക്ഷേമ വസ്തുക്കള്‍ നല്‍കാമെന്നു വാഗ്ദാനം ചെയ്ത് ഇവര്‍ മാര്‍ലിനെ വിളിച്ചുവരുത്തുകയായിരുന്നു.

യുവതിയെ കാണാതായ ദിവസംതന്നെ പ്രദേശത്തുനിന്ന് നവജാതശിശുവിന്‌ െവെദ്യസഹായം അഭ്യര്‍ഥിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അടിയന്തര ഫോണ്‍സന്ദേശം ലഭിച്ചിരുന്നു. ആരോഗ്യപ്രവര്‍ത്തകരെത്തി കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മസ്തിഷ്‌ക മരണം സംഭവിച്ച അവസ്ഥയിലായിരുന്നു. 46 വയസ്സുകാരി ഫിഗുവേറ എന്ന സ്ത്രീയും അവരുടെ മകള്‍ 24 വയസ്സുകാരി ഡിസൈറി ഫിഗുവേറയും കൂടി ഗര്‍ഭിണിയെ വീട്ടില്‍ വിളിച്ചുവരുത്തി ഒരു ഫോട്ടോ ആല്‍ബം കാണിച്ച് ശ്രദ്ധ മാറ്റുകയായിരുന്നത്രേ. അതിനുശേഷമാണ് കഴുത്തില്‍ കേബിള്‍ വയര്‍ മുറുക്കി കൊലപാതകം നടത്തിയത്. മൃതദേഹം വലിയൊരു പ്ലാസ്റ്റിക് ബാഗിലാക്കി മാലിന്യം നിക്ഷേപിക്കുന്ന ക്യാനില്‍ ഉപേക്ഷിക്കുകയും ചെയ്തു. ഏപ്രില്‍ 23 നാണ് മനഃസാക്ഷിയെ നടുക്കിയ സംഭവം അരങ്ങേറിയത്. യുവതിയുടെ മൃതദേഹം ചവറ്റുകൂനയില്‍നിന്നു ലഭിച്ചതിനെത്തുടര്‍ന്ന് ഈ ആഴ്ചയാണ് പ്രതികള്‍ അറസ്റ്റ് ചെയ്യപ്പെട്ടത്.

ഗര്‍ഭിണിയായ യുവതിയെ കൊന്ന്, കുട്ടിയെ പുറത്തെടുക്കാന്‍ മുഖ്യപ്രതിയെ പ്രചോദിപ്പിച്ചത് സ്വന്തമായി ഒരു കുട്ടിയെ വളര്‍ത്താനുള്ള മോഹം കൊണ്ടായിരുന്നു. ഫിഗുവേറയുടെ മകന്‍ 20 വയസ്സുകാരന്‍ സാന്‍ഡേഴ്‌സ് കഴിഞ്ഞ വര്‍ഷം മരിച്ചിരുന്നു. അതിനുശേഷം ഒക്ടോബറില്‍, താന്‍ ഗര്‍ഭിണിയാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഫിഗുവേറ രംഗത്തുവന്നു. ഫെയ്‌സ്ബുക്കില്‍ സുഹൃത്തുക്കളെ ഇക്കാര്യം അറിയിച്ച അവര്‍ ആശുപത്രിയില്‍നിന്നുള്ള സ്‌കാനിങ്ങിന്റെ കോപ്പി തെളിവായി പോസ്റ്റ് ചെയ്തു. ഫിഗുവേറയുടെ ബന്ധുക്കള്‍ ഈ വാര്‍ത്ത അതിശയത്തോടെയാണ് കേട്ടത്. കാരണം ഫിഗുവേറയ്ക്ക് ഇനി ഗര്‍ഭിണിയാകാന്‍ കഴിയില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്. ഇതിനുശേഷം ഫെയ്‌സ്ബുക്കില്‍ തന്നെ തൊട്ടിലിന്റെ ചിത്രവും നവജാതശിശുക്കള്‍ക്കുവേണ്ട സൗകര്യങ്ങളും ഒരുക്കിയ മുറിയുടെ ചിത്രവും അവര്‍ പോസ്റ്റ് ചെയ്തു. കുട്ടികളുടെ വസ്ത്രങ്ങളും മറ്റും സൗജന്യമായി നല്‍കാന്‍ താന്‍ തയാറാണെന്നും അവര്‍ അറിയിച്ചിരുന്നു.

മേയ് മാസത്തില്‍ പ്രസവിക്കാന്‍ കാത്തിരിക്കുന്നവര്‍ ആരൊക്കെയാണ് എന്നായിരുന്നു ഫിഗുവേറയുടെ അടുത്ത പോസ്റ്റ്. ഈ പോസ്റ്റിനോട് പ്രതികരിച്ചവരില്‍ ഒരാളാണ് ഒക്കുവ ലോപസ് എന്ന യുവതി. ഇവരാണ് പിന്നാട് ഫിഗുവേറയുടെ വീട്ടില്‍വച്ച് ദാരുണമായി കൊല്ലപ്പെട്ടത്. മേയില്‍ പ്രസവിക്കാന്‍ കാത്തിരിക്കുന്നവര്‍ ആരൊക്കെയാണെന്ന് ഫിഗുവേറ ചോദിക്കുമ്പോള്‍ 7 മാസം ഗര്‍ഭിണിയായിരുന്നു ഒക്കുവ ലോപസ്. യാത്ര പോകുമ്പോള്‍ കുട്ടിയെ കൂടെക്കൂട്ടാനുള്ള സ്‌ട്രോള്ളര്‍ തനിക്ക് ആവശ്യമുണ്ടെന്ന് ഒക്കുവ ലോപസ് അറിയിച്ചു. അതോടെ ഗ്രൂപ്പില്‍നിന്നു മാറി െ്രെപവറ്റ് ചാറ്റ് ചെയ്യാന്‍ ഫിഗുവേറ യുവതിയെ ക്ഷണിച്ചു.

മാസങ്ങള്‍ക്കുമുമ്പേ കൊലപാതകത്തിനുള്ള ആസൂത്രണം തുടങ്ങിയിരുന്നുവെങ്കിലും ഏപ്രില്‍ ഒന്നിനാണ് ഫിഗുവേറ ആക്ഷന്‍ പ്ലാന്‍ തയാറാക്കുന്നത്. തനിക്ക് ഒരു ഗര്‍ഭിണിയെ കൊന്ന് കുട്ടിയെ പുറത്തെടുക്കണ മെന്നും അതിനു സഹായിക്കണമെന്നും അന്ന് അവര്‍ മകളോട് പറഞ്ഞു. ഒക്കുവ ലോപസ് ആകട്ടെ അതിനകം ഒരു തവണ ഫിഗുവേറയുടെ വീട് സന്ദര്‍ശിക്കുയും പരിചയം ദൃഡമാക്കുകയും ചെയ്തിരുന്നു. ഒക്കുവയുടെ രണ്ടാമത്തെ സന്ദര്‍ശനം ഏപ്രില്‍ 23 ന്. അതായിരുന്നു അവസാന സന്ദര്‍ശനവും.

ഫിഗുവേറയുടെ മകള്‍ ഡിസൈറി ഒരു ഫോട്ടോ ആല്‍ബം കാണിച്ച് ഒക്കുവയുടെ ശ്രദ്ധ ക്ഷണിച്ചപ്പോള്‍, ഫിഗുവേറ പിന്നീലൂടെ വന്ന് ഒക്കുവയുടെ കഴുത്തില്‍ കേബിള്‍ മുറുക്കി. കഴുത്തില്‍ കൈകള്‍ ചുറ്റി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫിഗുവേറ ഒക്കുവയെ മറിച്ചിട്ട് കഴുത്തില്‍ കേബിള്‍ മുറുക്കിക്കൊണ്ടിരുന്നു. മരണം ഉറപ്പാക്കിയശേഷം ഫിഗുവേറ ഒക്കുവയുടെ വയര്‍ കീറി കുട്ടിയെ പുറത്തെടുത്തു. അത്യാഹിത വിഭാഗത്തിലേക്ക് വിളിച്ച് താന്‍ ഒരു കുട്ടിക്ക് ജന്‍മം നല്‍കിയെന്നും കുട്ടി ശ്വസിക്കുന്നില്ലെന്നും അറിയിക്കുകയും ചെയ്തു. രണ്ടുപേരെയും വേഗം തന്നെ ആശുപത്രിയിലാക്കി. പക്ഷേ പ്രസവിച്ചതിന്റെ ലക്ഷണങ്ങളൊന്നും ഫിഗുവേറയില്‍ കാണാനില്ലായിരുന്നു.

ഏപ്രില്‍ 24 ന് തന്നെ ഒക്കുവയുടെ ഭര്‍ത്താവ് തന്റെ ഭാര്യയെ കാണാനില്ലെന്ന് പൊലീസില്‍ പരാതിപ്പെട്ടിരുന്നു. പക്ഷേ മൂന്ന് ആഴ്ചകള്‍ക്കു ശേഷം ഒക്കുവയുടെ മൃതദേഹം ചവറ്റുകൂനയില്‍നിന്ന് കണ്ടെത്തുകയായിരുന്നു. ഒക്കുവയും ഫിഗുവേറയും തമ്മിലുള്ള ചാറ്റിങ്ങിനെക്കുറിച്ച് ഒരാള്‍ നല്‍കിയ വിവരമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തുമ്പായത്. അവര്‍ ഫിഗുവേറയുടെ വീട്ടില്‍വന്ന് അന്വേഷിച്ചെങ്കിലും ആദ്യമൊന്നും കുറ്റകൃത്യത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്താനായില്ല. അന്വേഷണം പുരോഗമിക്കവേ, ഫിഗുവേറയുടെ വീടിനു സമീപത്തുനിന്ന് ഒക്കുവയുടെ വാഹനം കണ്ടെത്തി. ഇതേക്കുറിച്ച് ചോദിച്ചപ്പോഴും തനിക്കൊന്നും അറിയില്ലെന്നാണ് ഫിഗുവേറ പറഞ്ഞുകൊണ്ടിരുന്നത്. പക്ഷേ ഡിഎന്‍എ പരിശോധന നടത്തിയതോടെ അവരുടെ കള്ളം വെളിപ്പെട്ടു.

ഒക്കുവയുടെ കുടുംബം ഏര്‍പ്പെടുത്തിയ സ്വകാര്യ കുറ്റാന്വേഷണ വിദഗ്ധനാണ് പ്രധാന തുമ്പ് കണ്ടെത്തിയത് ഔദ്യോഗിക അന്വേഷണ സംഘത്തെ വിവരമറിയിച്ചതും. ഫിഗുവേറയുടെ വീട് പരിശോധിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ പിന്നീട് വീട്ടില്‍നിന്ന് രക്തം പുരണ്ട തുണിയും മുറിവു വൃത്തിയാക്കാനുപയോഗിക്കുന്ന വസ്തുക്കളും കണ്ടെത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (2 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (2 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (2 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (3 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (3 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (3 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (3 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (3 hours ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (3 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (6 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (7 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (7 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (7 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (7 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (8 hours ago)

Malayali Vartha Recommends