Widgets Magazine
20
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...

ഭൂമിക്ക് സമാനമായ വാസയോഗ്യമായ ഗ്രഹം കണ്ടുപിടിച്ച് നാസ; പ്രതീക്ഷയോടെ ശാസ്ത്രലോകം

04 AUGUST 2019 03:17 PM IST
മലയാളി വാര്‍ത്ത

ജീവനുള്ളവയ്ക്ക് വസിക്കാന്‍ ഏറ്റവും അനുയോജ്യമെന്ന് കരുതുന്ന ഗ്രഹം അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ കണ്ടെത്തി. ക്ഷീരപഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെ നിരീക്ഷിക്കുന്ന ഓര്‍ബിറ്റല്‍ ടെലസ്കോപ്പ് ഈ വര്‍ഷം ആദ്യമാണ് ഈ ഗ്രഹത്തെ കണ്ടെത്തിയത്. ഏകദേശം 31 പ്രകാശവര്‍ഷം അകലെയാണ് ഈ ഗ്രഹം, ഭൂമിയില്‍ നിന്നും 293 ട്രില്ല്യന്‍ കിലോമീറ്റര്‍ അകലെ. നാസ വിക്ഷേപിച്ച ടിഇഎസ്എസ് എന്ന ടെലസ്കോപ്പാണ് ഈ ഗ്രഹം കണ്ടെത്തിയത്. രണ്ട് വര്‍ഷം മുന്‍പാതിരുന്നു ട്രാന്‍സിറ്റിംഗ് എക്സോപ്ലാനറ്റ് സര്‍വേ സാറ്റ്ലെറ്റ് (ടിഇഎസ്എസ് ) വിക്ഷേപിച്ചത്. ഏകദേശം 337 മില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ ചിലവുള്ള ഒരു പദ്ധതിയാണ് ഇത്.

സൗരയൂഥത്തിന് പുറത്ത് വളരെ ദൂരത്തുള്ള കോ-പ്ലാനറ്റുകളെ കണ്ടെത്തുകയാണ് ഈ ദൗത്യത്തിലൂടെ ഉദ്ദേശിച്ചത്. ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള ഗ്രഹത്തിന് ജിജെ 357 ഡി എന്നാണ് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ആസ്ട്രോണമി ആന്‍റ് ആസ്ട്രോഫിസിക്സ് മാഗസിനില്‍ ആണ് നാസയുടെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചത്. പുതിയ ഗ്രഹമായ ജിജെ 357 ഡി അതിന്‍റെ നക്ഷത്രത്തിന്‍റെ സൗരയൂഥത്തിന്‍റെ പുറം ഇടത്തിലാണ് കാണുന്നത്. ഈ ദൂരം സൂര്യനില്‍ നിന്നും ചൊവ്വയിലേക്കുള്ള ദൂരത്തിന് സമാനമാണ് എന്ന് ആസ്ട്രോണമി ആന്‍റ് ആസ്ട്രോഫിസിക്സ് മാഗസിനിലെ ഇത് സംബന്ധിച്ച ലേഖനത്തില്‍ നാസ ഗവേഷകര്‍ പറയുന്നു. ഭൂമിക്ക് ഉള്ളതിനേക്കാള്‍ 6.1 മടങ്ങ് കൂടിയ തൂക്കം ജിജെ 357 ഡിക്ക് ഉണ്ട്.

ജിജെ 357ഡി എന്ന് പേർ നൽകിയിരിക്കുന്ന ഈ ഗ്രഹം 31 പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്. അധികം ചൂടും തണുപ്പമല്ലാത്ത പ്രദേശത്താണ് ഗ്രഹം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇവിടെ ജലത്തിന്റെ അംശം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. നാസയുടെ ഗ്രഹം കണ്ടെത്താൻ ഉപയോഗിക്കുന്ന ടെലിസ്‌കോപ്പായ ടെസ്സ് (ട്രാൻസിറ്റിംഗ് എക്‌സോപ്ലാനറ്റ് സർവേ സാറ്റലൈറ്റ്) ഭൂമിക്ക് സമാനമായ മൂന്ന് ഗ്രഹങ്ങളാണ് കണ്ടെത്തിയത് – ജിജെ 357എ, ജിജെ 357ബി, ജിജെ 357 ഡി. ഇതിൽ 357ഡി-ആണ് താരം. കാരണം കൂട്ടത്തിൽ വാസയോഗ്യമെന്ന് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത് ജിജെ 357ഡി എന്ന ഗ്രഹത്തെയാണ്.

ഭൂമിയേക്കാൾ ഭാരമുണ്ട് ജിജെ 357ഡി-ക്ക്. 31 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഈ ഗ്രഹം ഗോൾഡിലോക്ക് സോണിലാണ് കാണപ്പെട്ടത്. അധികം ചൂടോ തണുപ്പോ ഇല്ലാത്ത വാസയോഗ്യമായ ഗ്രഹങ്ങളാണ് ഗോൾഡിലോക്ക് സോണിലുണ്ടാകുക. ഗ്രഹത്തിൽ കട്ടികൂടിയ അന്തരീക്ഷമാണ് ഉള്ളതെങ്കിൽ, ഗ്രഹത്തെ ചൂടാക്കാൻ പാകത്തിന് ആവശ്യമായ താപം പിടിച്ചെടുക്കാൻ ജിജെ 357ഡിക്ക് ആകുമെന്നും അതുകൊണ്ട് തന്നെ ദ്രവ രൂപത്തിലുലള്ള ജലം ഇവിടെ കാണപ്പെട്ടേക്കാമെന്നും ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. ഏറെ പ്രതീക്ഷയോടെയാണ് ശാസ്ത്രലോകം ഈ കണ്ടുപിടുത്തത്തെ നോക്കി കാണുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയില്‍ കടല്‍കൊള്ളക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു  (28 minutes ago)

ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (42 minutes ago)

പുതുപ്പള്ളിയില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാത്രമല്ല, രാജ്യാന്തര മത്സരങ്ങളെ വരെ നടത്തുമെന്ന് ചാണ്ടി ഉമ്മന്‍  (46 minutes ago)

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി  (55 minutes ago)

ഓണക്കാലത്ത് കേരളത്തില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ചു  (1 hour ago)

കേരളം മുഴുവന്‍ എതിര്‍ക്കത്തക്ക രീതിയില്‍ ഞാന്‍ വളര്‍ന്നെന്ന് അഖില്‍ മാരാര്‍  (1 hour ago)

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു  (1 hour ago)

കെപിസിസി അധ്യക്ഷനെ തീരുമാനിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല  (1 hour ago)

മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രനെ നിയമിച്ചു  (1 hour ago)

നെഹ്രു ട്രോഫി വള്ളം കളി ; ഓഗസ്റ്റ് 22ന് ആലപ്പുഴയില്‍ ബുധനാഴ്ച പ്രാദേശിക അവധി  (1 hour ago)

ആഘോഷത്തിരക്കില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരായ ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യമന്ത്രി മന്ത്രി കെ.മുരളീധരന്‍  (2 hours ago)

വര്‍ക്കലയില്‍ മകനും രാണ്ടാം ഭാര്യയും ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹോപകരണങ്ങള്‍ അടിച്ചുതകര്‍ത്തു  (2 hours ago)

'ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല; കീർത്തനയെ ഒറ്റി കാവ്യ ക്യാമറ കണ്ടതും ചാടി ഇറങ്ങി ഞാൻ എല്ലാം പറയാം...!  (3 hours ago)

എനിക്ക് 16 വയസ്സാകുമ്പോൾ ഞാൻ പുറത്തിറങ്ങും സാറേ..! അപ്പൂപ്പനെ കൊന്നത് അച്ഛൻ..! സ്വന്തം തന്തയെ പെടുത്താനും 13 കാരിക്ക് PLAN B  (3 hours ago)

വീണ വിജയൻറെ ഇന്റർനെറ്റ് കോളുകള്‍..ED മൂടോടെ തൂക്കി..! ദുബായിലേക്ക് 85 ലക്ഷം മറിച്ചു..?! വിവേകിന് എല്ലാം അറിയാം..?!  (3 hours ago)

Malayali Vartha Recommends