മണിക്കൂറുകളുടെ ഇടവേളയില്‍ യുഎസില്‍ വീണ്ടും വെടിവയ്പ്... അക്രമി ഉള്‍പ്പെടെ ഒമ്പതു പേര് കൊല്ലപ്പെട്ടു... 16 പേര്‍ക്ക് പരിക്ക്
യുഎസില്‍ 20 പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ്പിനു മണിക്കൂറുകളുടെ ഇടവേളയില്‍ വീണ്ടും തോക്ക് ആക്രമണം. ഒഹിയോയിലെ ഡേറ്റണില്‍ ബാറിലുണ്ടായ വെടിവയ്പില്‍ അക്രമി ഉള്‍പ്പെടെ ഒമ്പതു പേര് കൊല്ലപ്പെട്ടു. 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് പ്രാദേശിക സമയം പുലര്‍ച്ചെ ഒന്നിനായിരുന്നു സംഭവം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവസ്ഥലത്തിനു സമീപം പോലീസ് ഉണ്ടായിരുന്നതിനാല്‍ പെട്ടെന്ന് പ്രതികരിക്കാനും അക്രമിയെ വകവരുത്താനും കഴിഞ്ഞതായി ഡേറ്റണ് പോലീസ് അധികൃതര്‍ പറഞ്ഞു. ഇ 5 സ്ട്രീറ്റിലെ നെഡ് പെപ്പേഴ്സ് ബാറിലാണ് ആക്രമണം ഉണ്ടായതെന്നാണ് കരുതുന്നത്. ശനിയാഴ്ച ടെക്സാസിലുള്ള വാള്‍മാര്‍ട്ട് സ്റ്റോറില്‍ യുവാവ് നടത്തിയ വെടിവയ്പില്‍ 20 പേരാണ് കൊല്ലപ്പെട്ടത്. 26 പേര്‍ക്ക് പരിക്കേറ്റു. 21 വയസുകാരനാണ് കൂട്ടക്കൊല നടത്തിയത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
എല്‍ പാസോ നഗരത്തിലെ ഷോപ്പിംഗ് സെന്ററിനു സമീപമുള്ള സ്റ്റോറിലാണ് സംഭവം. സ്റ്റോറിലെത്തിയ തോക്കുധാരി ആളുകള്‍ക്ക് നേരെ തുരുതുരെ വെടിയുതി ര്‍ക്കുകയായിരുന്നു. സ്കൂളിലേക്കുള്ള സാധനങ്ങളും മറ്റും വാങ്ങുന്നതിനായി കുട്ടികളടക്കം നിരവധി പേര് കടയിലുണ്ടായിരുന്നു. ആക്രമണത്തിന്റെ കാരണം സംബന്ധിച്ച വിവരങ്ങ ളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
https://www.facebook.com/Malayalivartha