Widgets Magazine
20
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...

ഈ വർഷം ഇതുവരെ 250 കൂട്ടക്കൊല നടുക്കം മാറാതെ യുഎസ് കുടിയേറ്റക്കാർക്കെതിരെയുള്ള യുദ്ധപ്രഖ്യാപനം.

06 AUGUST 2019 04:33 AM IST
മലയാളി വാര്‍ത്ത

വാഷിംഗ്‌ടൺ: ഈ വർഷം ഇതുവരെ യുഎസിൽ നടന്നത് 250 കൂട്ടക്കൊല. തുടരെയുണ്ടായ കൂട്ടവെടിവയ്പ്പുകൾക്ക് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കുറ്റപ്പെടുത്തി വിമർശനങ്ങൾ. ട്രമ്പിന്റെ കടുത്ത ദേശീയതയും വംശീയ വിദ്വേഷവും കുടിയേറ്റ വിരുദ്ധ പ്രസംഗങ്ങളുമാണ് കാരണമെന്നാണ് വിമർശനം.ടെക്‌സസിലും ഒഹായോയിലുമായി 29 പേരുടെ ജീവനെടുത്ത 24 മണിക്കൂറിനിടെയുണ്ടായ വെടിവയ്പ്പുകളുടെ പശ്ചാത്തലത്തിലാണ് ട്രംപിനു നേർക്ക് വിമർശനമുയർന്നത്.

2016ലെ തെരഞ്ഞെടുപ്പ് പ്രചാരണം മുതല്‍ അദ്ദേഹം പിന്തുടരുന്ന കടുത്ത ദേശീയതയും വംശീയ വിദ്വേഷവും കുടിയേറ്റ വിരുദ്ധ പരാമര്‍ശങ്ങളുമായി ഈ സംഭാവങ്ങള്‍ക്കെല്ലാം ബന്ധമുണ്ടെന്നു അവര്‍ ആരോപിച്ചു.എല്‍ പാസോയില്‍ നിന്നുള്ള മുന്‍ കോൺഗ്രസ് അംഗമായ ഡെമോക്രാറ്റ് നേതാവ് ബെറ്റോ ഓ റൂര്‍ക്ക്, ട്രംപിനെ വെള്ളക്കാരനായ ദേശീയവാദിയെന്ന് വിശേഷിപ്പിച്ചു. ട്രംപാണ് എല്‍ പാസോയിലെ ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതെന്ന് കുറ്റപ്പെടുത്തുകയും ചെയ്‌തു. പ്രസിഡന്റിന്റെ നയങ്ങളും നടപടികളും കുടിയേറ്റ വിരുദ്ധ വാചാടോപങ്ങളുമാണ് ഇത്തരം ക്രൂരകൃത്യങ്ങള്‍ക്ക് മരുന്നായി മാറുന്നതെന്ന് ഡെമോക്രാറ്റുകള്‍ കുറ്റപ്പെടുത്തി.

ടെക്സസിൽ ഇരുപതുപേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ്പിന്റെ ഞെട്ടലിൽ നിന്നും മോചിതരാകുന്നതിന് മുൻപ് ഒഹായെ സംസ്ഥാനത്തെ ഡേടൺ നഗരത്തിലുണ്ടായ മറ്റൊരു വെടിവയ്പ്പിൽ പ്രതി ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു. 27 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ വെടിവയ്പ്പു നടത്തിയ യുവാവിന്റെ സഹോദരിയും ഉൾപ്പെടുന്നു. ടെക്സസിലെ ആക്രമണം ശനിയാഴ്ച രാവിലെ പത്തിനോടടുത്തായിരുന്നുവെങ്കിൽ ഞായറാഴ്ച പുലർച്ച ഒരു മണിക്കാണ് ഡേടണിൽ വെടിവയ്പ്പുണ്ടായതെന്ന് മേയർ അറിയിച്ചു. പൊലീസ് ഉടൻ സ്ഥലത്തെത്തി പ്രതിയെവെടിവച്ചു വീഴ്ത്തിയിരുന്നില്ലെങ്കിൽ നിരവധി പേർ കൊല്ലപ്പെടുമായിരുന്നെന്ന് മേയർ പറഞ്ഞു. മരിച്ചവരുടെ പേരുവിവരം പൊലീസ് വെളിപ്പെടുത്തി. കൊല്ലപ്പെട്ടവരിൽ ഏറ്റവും പ്രായ കുറഞ്ഞത് പ്രതിയുടെ സഹോദരി മെഗനായിരുന്നു (22). അടുത്ത വർഷം റൈറ്റ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ഗ്രാജുവേറ്റ് ചെയ്യേണ്ട വിദ്യാർഥിയായിരുന്നു മെഗൻ.


ടെക്‌സസിലെ എല്‍പാസോയില്‍ 20 പേരെയും ഒഹായോയിലെ ഡേടണ്‍ നഗരത്തില്‍ ഒൻപത് പേരെയുമാണ് അക്രമികള്‍ വെടിവച്ചുവീഴ്ത്തിയത്. യു എസ്-മെക്‌സിക്കോ അതിര്‍ത്തി പ്രദേശമായ പടിഞ്ഞാറന്‍ ടെക്‌സസില്‍ അക്രമം നടത്തിയ 21 കാരനായ പാട്രിക് ക്രൂഷ്യസിനെ അറസ്റ്റുചെയ്‌ത ഫെഡറല്‍ പോലീസ് അയാള്‍ക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് പറഞ്ഞു. ഡേടണിലെ അക്രമിയെ അക്രമം നടന്ന ഉടൻ പോലീസ് വെടിവച്ചുവീഴ്ത്തിയിരുന്നു. വെള്ളക്കാരനായ പാട്രിക് വംശീയവിദ്വേഷം തീര്‍ക്കാന്‍ നടത്തിയ ആക്രമണമാണിതെന്നു പരക്കെ സംശയിക്കപ്പെടുന്നു.അക്രമത്തിന് 20 മിനിട്ട് മുന്‍പ്, കുടിയേറ്റക്കാര്‍ക്കെതിരെ ഇയാള്‍ ‘യുദ്ധപ്രഖ്യാപനം’ നടത്തിയിരുന്നു. ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ച് കൊലയാളി തന്റെ ആക്രമണദൗത്യം പ്രഖ്യാപിച്ച ഓണ്‍ലൈന്‍ ഫോറത്തിലാണ് ഈ യുദ്ധപ്രഖ്യാപനവും വന്നത്. സംഭവത്തില്‍ പ്രസിഡന്റ് ട്രംപ് നടുക്കം രേഖപ്പെടുത്തുകയുണ്ടായി. ഭീരുത്വം നിറഞ്ഞ നടപടിയാണെന്നും നിരപരാധികളെ കൊലപ്പെടുത്തുന്നത് നീതീകരിക്കാനാവില്ലെന്നും പറഞ്ഞ ട്രംപ്, ടെക്‌സസ് ഗവര്‍ണര്‍ക്ക് എല്ലാ സഹായങ്ങളും വാഗ്‌ദാനം ചെയ്‌തു. എന്നാല്‍ എല്‍ പാസോയിലെ വിദ്വേഷ കുറ്റകൃത്യത്തിന്റെ സ്വഭാവത്തെക്കുറിച്ചോ, തോക്ക് നിയന്ത്രണത്തെക്കുറിച്ചോ ട്രംപ് ഒരു വാക്കുപോലും മിണ്ടിയില്ല. രണ്ട് വെടിവയ്പ്പുകളും മാനസികാരോഗ്യത്തിന്റെ പശ്ചാത്തലത്തില്‍ കാണണമെന്നാണ് അദ്ദേഹം നിര്‍ദ്ദേശിച്ചത്.അതേസമയം,എല്‍ പാസോയിലെയും ഡേടണിലെയും പ്രാദേശിക അധികാരികള്‍ പ്രതികളുടെ മാനസികാരോഗ്യത്തെക്കുറിച്ച്  പ്രസ്‌താവനകളൊന്നും നടത്തിയിട്ടില്ല. ‘മറ്റെല്ലാ തരത്തിലുമുള്ള ഭീകരതകളെയും പോലെ വെള്ള ദേശീയതയും തുടച്ചുനീക്കപ്പെടേണ്ട ഒരു തിന്മയാണ്’ എന്ന് ട്രംപിന്റെ മകളും ഉപദേശകയുമായ ഇവാങ്ക ട്രംപ് നേരത്തെ ട്വീറ്റ് ചെയ്‌തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയില്‍ കടല്‍കൊള്ളക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു  (27 minutes ago)

ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (41 minutes ago)

പുതുപ്പള്ളിയില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാത്രമല്ല, രാജ്യാന്തര മത്സരങ്ങളെ വരെ നടത്തുമെന്ന് ചാണ്ടി ഉമ്മന്‍  (45 minutes ago)

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി  (54 minutes ago)

ഓണക്കാലത്ത് കേരളത്തില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ചു  (1 hour ago)

കേരളം മുഴുവന്‍ എതിര്‍ക്കത്തക്ക രീതിയില്‍ ഞാന്‍ വളര്‍ന്നെന്ന് അഖില്‍ മാരാര്‍  (1 hour ago)

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു  (1 hour ago)

കെപിസിസി അധ്യക്ഷനെ തീരുമാനിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല  (1 hour ago)

മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രനെ നിയമിച്ചു  (1 hour ago)

നെഹ്രു ട്രോഫി വള്ളം കളി ; ഓഗസ്റ്റ് 22ന് ആലപ്പുഴയില്‍ ബുധനാഴ്ച പ്രാദേശിക അവധി  (1 hour ago)

ആഘോഷത്തിരക്കില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരായ ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യമന്ത്രി മന്ത്രി കെ.മുരളീധരന്‍  (2 hours ago)

വര്‍ക്കലയില്‍ മകനും രാണ്ടാം ഭാര്യയും ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹോപകരണങ്ങള്‍ അടിച്ചുതകര്‍ത്തു  (2 hours ago)

'ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല; കീർത്തനയെ ഒറ്റി കാവ്യ ക്യാമറ കണ്ടതും ചാടി ഇറങ്ങി ഞാൻ എല്ലാം പറയാം...!  (3 hours ago)

എനിക്ക് 16 വയസ്സാകുമ്പോൾ ഞാൻ പുറത്തിറങ്ങും സാറേ..! അപ്പൂപ്പനെ കൊന്നത് അച്ഛൻ..! സ്വന്തം തന്തയെ പെടുത്താനും 13 കാരിക്ക് PLAN B  (3 hours ago)

വീണ വിജയൻറെ ഇന്റർനെറ്റ് കോളുകള്‍..ED മൂടോടെ തൂക്കി..! ദുബായിലേക്ക് 85 ലക്ഷം മറിച്ചു..?! വിവേകിന് എല്ലാം അറിയാം..?!  (3 hours ago)

Malayali Vartha Recommends