Widgets Magazine
14
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടെന്നിസ് താരം രാധിക യാദവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ മൊഴികൾ..ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിന് അവളുടെ മാതാപിതാക്കള്‍ അവളെ ശാസിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു..


പാകിസ്ഥാനി നടി ഹുമൈറ അസ്ഖർ അലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.. അവയവങ്ങൾ കറുത്ത രൂപത്തിലായി, ശരീരത്തിൽ ബ്രൗൺ നിറത്തിലെ പ്രാണികൾ.. അസ്ഥികളിൽ ഒടിവുകൾ കണ്ടെത്തിയില്ല..


വിശ്വാസ് കുമാറിന് ഇന്നും ആ ദുരന്തത്തിൽ നിന്നും കരകയറാൻ സാധിച്ചിട്ടില്ല.. സംസാരിക്കാനോ മറ്റ് പ്രവൃത്തികളിൽ സജീവമാകാനോ കഴിയാത്ത രീതിയിൽ മാനസിക പിരിമുറുക്കം..


'മോള് ഇത്രയും പീഡനം അനുഭവിച്ചെന്നറിഞ്ഞിരുന്നില്ല; എല്ലാ പ്രശ്നങ്ങളും ‌ഞങ്ങൾ അറിയുമെന്ന് അവൻ ഭയന്നിട്ടുണ്ടാകും... അതുകൊണ്ട് എന്റെ മക്കളെ ഇല്ലാതാക്കി...


വാഗമണ്ണിൽ ചാർജിംഗ് സ്റ്റേഷനിൽ കാറിടിച്ചു കയറി; നാല് വയസ്സുകാരൻ മരിച്ചു, അമ്മക്ക് പരിക്ക്...

പാക്കിസ്ഥാന് ശക്തമായ താക്കീതുമായി അമേരിക്ക .. ഇന്ത്യൻ തിരിച്ചടി ഭീകരമായിരിക്കും

09 AUGUST 2019 04:03 PM IST
മലയാളി വാര്‍ത്ത

More Stories...

ബ്രിട്ടനില്‍ വിമാനം ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം തകര്‍ന്ന് വീണു

പാകിസ്ഥാനി നടി ഹുമൈറ അസ്ഖർ അലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.. അവയവങ്ങൾ കറുത്ത രൂപത്തിലായി, ശരീരത്തിൽ ബ്രൗൺ നിറത്തിലെ പ്രാണികൾ.. അസ്ഥികളിൽ ഒടിവുകൾ കണ്ടെത്തിയില്ല..

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്രം സുപ്രീംകോടതിയില്‍ വക്കാലത്ത് ഫയല്‍ ചെയ്തു...

ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..

രാജ്യങ്ങള്‍ക്ക് സാമ്പത്തിക വെല്ലുവിളി ഉയര്‍ത്തുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

ഒടുവിൽ പാക്കിസ്ഥാനോട് അമേരിക്ക തന്നെ ആ കാര്യം പറഞ്ഞു . ഭീകരരെ ഉപയോഗിച്ച് ഇന്ത്യയില്‍ സാഹസത്തിന് മുതിരരുത് ..അങ്ങിനെ സംഭവിച്ചാൽ ഇന്ത്യൻ തിരിച്ചടി ഭീകരമായിരിക്കും എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അമേരിക്ക.

അതെ സമയം പാക്കിസ്ഥാന്റെ അതീവ സുരക്ഷാ മേഖലകളിൽ പോലും ഇന്ത്യക്ക് അനുകൂലമായ പോസ്റ്ററുകളാണ് ഇപ്പോൾ ഉയരുന്നത് . അഖണ്ഡഭാരതം എന്ന തലക്കെട്ടില്‍ ഇന്ത്യയുടെ ഭൂപടം ഉള്‍പ്പെടെ ചേര്‍ത്താണു പോസ്റ്റര്‍. പോസ്റ്ററുകള്‍ പലതും പാക്കിസ്ഥാൻ പൊലീസ് എടുത്തുമാറ്റിയിട്ടുണ്ട്. ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞ ഇന്ത്യയുടെ നടപടിക്ക് പിന്നാലെയാണ് പോസ്റ്ററുകള്‍ ഉയര്‍ന്നത് എന്നത് അവിടുത്ത ജനവികാരം വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ ഇന്ത്യൻ ഹൈക്കമീഷണറെ പുറത്താക്കിയിരുന്നു.. ഇന്ത്യയിലേക്കുള്ള വ്യോമമാർഗ്ഗം അടക്കുകയും ചെയ്തു.. ഇത് വളരെയേറെ പ്രാധാന്യത്തോടെയാണ് അമേരിക്ക വീക്ഷിക്കുന്നത്. പുല്‍വാമ ആവര്‍ത്തിക്കുമെന്ന ഇമ്രാന്‍ഖാന്റെ പ്രസ്താവനയും യു എൻ ഉൾപ്പടെയുള്ള ലോകരാഷ്ട്രങ്ങൾ ചൊടിപ്പിച്ചിട്ടുണ്ട് . ഏത് തരം പാക്ക് പ്രകോപനത്തെയും തീവ്രമായ രീതിയിലാകും ഇന്ത്യ നേരിടുക എന്നാണ് അമേരിക്ക ഉൾപ്പടെയുള്ള ലോക രാജ്യങ്ങൾ വിലയിരുത്തുന്നത്.

ഒരാക്രമണം ഇനി ഇന്ത്യയില്‍ നടത്തിയാല്‍ പാക്ക് അധീന കശ്മീര്‍ ഇന്ത്യ പിടിച്ചെടുക്കുന്നതിലേക്ക് സംഘര്‍ഷം വ്യാപിക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യയും പാക്കിസ്ഥാനും ആണവ രാഷ്ട്രങ്ങള്‍ ആണെങ്കിലും പാക്കിസ്ഥാന്‍ ചിന്തിക്കുന്നതിന് മുന്‍പ് ഇന്ത്യ അത് പ്രയോഗിക്കുമെന്നാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കരുതുന്നത്.

ദീപാവലിക്ക് പൊട്ടിക്കാനുള്ളതല്ല ആണവായുധമെന്ന പ്രധാനമന്ത്രി മോദി മുന്‍പ് പ്രസ്താവച്ചതു തന്നെ ഇന്ത്യ ഏത് മാര്‍ഗ്ഗവും സ്വീകരിക്കുമെന്ന് വ്യക്തമാക്കുന്നതാണ്. പഴയ ഇന്ത്യയല്ല, പുതിയ ഇന്ത്യയെന്ന വ്യക്തമായ സന്ദേശമാണ് പാക്കിസ്ഥാന് മോദി നല്‍കിയിരുന്നത്. പാക്കിസ്ഥാന്റെ ഭീഷണിയില്‍ ഭയപ്പെടുന്ന നയം ഇന്ത്യ അവസാനിപ്പിച്ചുവെന്നും പ്രധാനമന്ത്രി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയ്ക്കിപ്പോഴുള്ള വലിയ പിന്തുണ കേന്ദ്ര സര്‍ക്കാറിനെ സംബന്ധിച്ച് നിലവില്‍ ഏറെ ആത്മവിശ്വാസം നല്‍കുന്നതാണ്. അമേരിക്കയെ മാറ്റി നിര്‍ത്തിയാലും റഷ്യ, ഇസ്രയേല്‍, ഫ്രാന്‍സ്, ജപ്പാന്‍, ബ്രിട്ടണ്‍ തുടങ്ങിയ ശക്തികള്‍ ഇന്ത്യക്കൊപ്പമാണ്. അമേരിക്കയും ചൈനയും ഒരുമിച്ച് പാക്കിസ്ഥാനെ സഹായിക്കുന്ന ഒരു സാഹചര്യം എന്തായാലും സംഭവിക്കാന്‍ പോകുന്നുമില്ല.

അമേരിക്കക്ക് പ്രത്യക്ഷമായി പാക്കിസ്ഥാനെ സഹായിക്കാൻ എളുപ്പമല്ല.. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ പക്ഷം ചേർന്നില്ലെങ്കിൽ പോലും നിഷ്പക്ഷത പാലിക്കാൻ അമേരിക്കക്ക് കഴിയൂ. . ചൈനക്കാകട്ടെ ഇന്ത്യ റഷ്യക്കൊപ്പം നില്‍ക്കുന്ന കാലത്തോളം ഒരു സാഹസത്തിനും മുതിരാനും കഴിയില്ല. ഈ സാഹചര്യത്തില്‍ ഭീകരരെ മുന്‍നിര്‍ത്തി പാക്കിസ്ഥാന്‍ കളിച്ചാല്‍ അവര്‍ ശരിക്കും അനുഭവിക്കുക തന്നെ ചെയ്യും. അക്കാര്യം ഉറപ്പാണ്.

സൈന്യത്തെ പൂര്‍ണ്ണമായും സജജീകരിച്ച് നിര്‍ത്തിയാണ് ജമ്മുകശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ എടുത്ത് കളഞ്ഞിരിക്കുന്നത്. ജമ്മു കശ്മീരില്‍ ഉയരുന്ന ഒറ്റപ്പെട്ട പ്രതിഷേധങ്ങളെ പോലും അടിച്ചമര്‍ത്തുന്ന നിലപാടാണ് സുരക്ഷാ സേന സ്വീകരിച്ച് വരുന്നത്. സേനയുടെ നടപടികള്‍ക്കെല്ലാം ചുക്കാന്‍ പിടിക്കുന്നത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ദോവലും ഗവര്‍ണറുടെ ഉപദേഷ്ടാവ് വിജയകുമാറുമാണ്.

അമേരിക്കയുടെയും പാക്കിസ്ഥാന്റെയും ചാരക്കണ്ണുകള്‍ക്ക് പോലും കണ്ടു പിടിക്കാന്‍ കഴിയാത്ത കരു നീക്കങ്ങളാണ് ഇന്ത്യയിപ്പോള്‍ നടത്തി വരുന്നത്. ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കിയതില്‍ പ്രതിഷേധിച്ച ചൈന പോലും നിലവിലെ സാഹചര്യത്തില്‍ പ്രതിരോധത്തിലാണ്.

പാക്കിസ്ഥാന്റെ അമേരിക്കന്‍ അടുപ്പമാണ് ചൈനയെ പിറകോട്ട് അടുപ്പിക്കുന്നത്. അമേരിക്കയാവട്ടെ പ്രത്യക്ഷത്തില്‍ പാക്കിസ്ഥാനെ സഹായിക്കാന്‍ പറ്റാത്ത അവസ്ഥയിലുമാണ്. യുദ്ധ വിമാനങ്ങള്‍ പാക്കിസ്ഥാന് നല്‍കാനുള്ള അമേരിക്കയുടെ തീരുമാനത്തില്‍ തന്നെ ഇന്ത്യക്ക് പ്രതിഷേധമുണ്ട്.

ഇനി ഒരു സഹായം അമേരിക്ക പാക്കിസ്ഥാന് നല്‍കിയാല്‍ അത് ഇന്ത്യ അമേരിക്കന്‍ വിരുദ്ധ പക്ഷത്തു ആക്കാൻ ഉപകരിക്കൂ എന്ന് അമേരിക്കക്ക് അറിയാം . ഇറാന്‍- ഉത്തര കൊറിയ വിഷയങ്ങളില്‍ പ്രതിരോധത്തിലായ അമേരിക്ക ഒരിക്കലും ആഗ്രഹിക്കാത്ത കാര്യമാണത്. ഇന്ത്യയോട് അക്രമം കൊണ്ട് പക പോക്കാന്‍ നില്‍ക്കരുതെന്ന് അമേരിക്ക പാക്കിസ്ഥാനോട് ആവശ്യപ്പെട്ടതും ഈ സാഹചര്യത്തിലാണ്.

പാക്കിസ്ഥാന്‍ മണ്ണില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകള്‍ക്ക് എതിരെ പ്രത്യക്ഷമായി തന്നെ ഇന്ത്യ നടപടി എടുക്കണമെന്നും അവരെ അമര്‍ച്ച ചെയ്യണമെന്നും അമേരിക്കന്‍ സെനറ്റര്‍മാരാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിയന്ത്രണ രേഖ കടന്ന് നുഴഞ്ഞുകയറ്റത്തിന് ശ്രമിക്കരുതെന്നാണ് അവര്‍ പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

ട്രംപ് വിരുദ്ധരായ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ പെട്ട സെനറ്റര്‍മാരാണ് ഈ വിഷയത്തിലുള്ള തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്. പാക്കിസ്ഥാനോടുള്ള സമീപനത്തില്‍ അമേരിക്കയില്‍ തന്നെ ഭിന്നാഭിപ്രായമുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ പ്രതികരണങ്ങള്‍.

ഹൗസ് ഫോറിന്‍ അഫയേഴ്സ് കമ്മിറ്റിയിലെ സെനറ്റര്‍ റോബര്‍ട്ട് മെനെന്‍ഡെസും കോണ്‍ഗ്രസ്മാന്‍ എലിയട്ട് എന്‍ഗെലുമാണ് സംയുക്തമായി ഇത്തരത്തില്‍ പാക്കിസ്ഥാനെ ഉപദേശിച്ചു രംഗത്തു വന്നത്. കാശ്മീരില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിലും രണ്ടുപേരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

അതേസമയം യു.എന്‍ രക്ഷാസമിതിയില്‍ കശ്മീര്‍ വിഷയം ഉന്നയിക്കാനാണ് പാക്കിസ്ഥാന്‍ ഇപ്പോള്‍ നീക്കം നടത്തുന്നത്. എന്നാല്‍ ഈ നീക്കം തിരിച്ചടിക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. കാരണം യു.എന്‍ രക്ഷാസമിതിയിലെ ഭൂരിപക്ഷ രാജ്യങ്ങളും ഇന്ത്യയെ ശക്തമായി പിന്‍തുണയ്ക്കുന്നവരാണ്. ഇതു തന്നെയാണ് പാക്കിസ്ഥാനും വിനയാകുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്രിട്ടനില്‍ വിമാനം ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം തകര്‍ന്ന് വീണു  (1 hour ago)

ഷാര്‍ജയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവം: വിപഞ്ചികയുടെ അമ്മയുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നത്  (1 hour ago)

എംഡിഎംഎയുമായി അറസ്റ്റിലായ യൂട്യൂബര്‍ റിന്‍സിക്ക് 4 യുവതാരങ്ങളുമായി ബന്ധം  (2 hours ago)

ജീവനക്കാരന്‍ കുടുങ്ങിയത് സിസിടിവിയില്‍  (2 hours ago)

നിമിഷ പ്രിയയുടെ ജയില്‍ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി  (2 hours ago)

ചാണ്ടി ഉമ്മന്‍ എം.എല്‍.എയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് കാന്തപുരം ഇടപെടുന്നത്  (3 hours ago)

കെഎസ്ആര്‍ടിസിയിലെ വിവാദ സസ്‌പെന്‍ഷന്‍: ആരുടെയും വ്യക്തിപരമായ കാര്യങ്ങളില്‍ കെഎസ്ആര്‍ടിസി ഇടപെടില്ലെന്ന് കെ.ബി.ഗണേഷ് കുമാര്‍  (3 hours ago)

യുവതിയുള്‍പ്പെടെ നാല് പേര്‍ 114 ഗ്രാം എംഡിഎംഎയുമായി പിടിയില്‍  (4 hours ago)

ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാനായി നടത്തിയ ആസൂത്രിതം  (5 hours ago)

പാലക്കാട്ടും മലപ്പുറത്തും ആശുപത്രി സന്ദര്‍ശനത്തില്‍ മുന്നറിയിപ്പ്  (6 hours ago)

അഹമ്മദാബാദ് വിമാനപകടം: പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് എഎഐബി പുറത്തിറക്കി  (6 hours ago)

യെമന്‍ സര്‍ക്കാരിന് മുന്നില്‍ അപേക്ഷ  (6 hours ago)

കൂട്ടുകാരുമായി കുളത്തില്‍ കുളിക്കാന്‍ പോയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു  (6 hours ago)

ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; സ്വാതന്ത്ര്യം ആഘോഷിക്കാന്‍ യുവാവ് ചെയ്തത്  (6 hours ago)

ജാനകി വിv/s സ്‌റ്റേറ്റ് ഒഫ് കേരള യുടെ റിലീസ് തീയതി എത്തി  (7 hours ago)

Malayali Vartha Recommends