യൂ എ ഇ മോദിയെ വരവേൽക്കാനൊരുങ്ങുന്നത് വേറെ റേഞ്ചിൽ; യു.എ.ഇ.യിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാൻ അബുദാബിയിൽ ഔദ്യോഗികതലത്തിൽ ഒരുക്കങ്ങൾ സജ്ജം

യു.എ.ഇ.യിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാൻ അബുദാബിയിൽ ഔദ്യോഗികതലത്തിൽ ഒരുക്കങ്ങൾ സജ്ജം. രണ്ടാംവട്ടം പ്രധാനമന്ത്രിപദത്തിലെത്തിയശേഷം ആദ്യമായി എത്തുന്ന പ്രധാനമന്ത്രിക്ക് വാൻ വരവേൽപ്പാണ് യു.എ.ഇ.ൽ.
യു.എ.ഇ. യുടെ പരമോന്നതബഹുമതിയായ ഓർഡർ ഓഫ് സായിദ് സ്വീകരിക്കാൻ എത്തുന്ന പ്രധാനമന്ത്രിക്ക് മറ്റ് പൊതുപരിപാടികളൊന്നുംതന്നെ നിശ്ചയിച്ചിട്ടില്ല. ബഹ്‌റൈൻ രാജാവിന്റെ ക്ഷണം സ്വീകരിച്ച് ഈമാസം ഒടുവിൽ മോദി മനാമയിൽ എത്തുമെന്ന് നേരത്തെതന്നെ ചർച്ചകളുണ്ടായിരുന്നു. ബഹ്‌റൈനിലേക്കുള്ള യാത്രയ്ക്കിടയിൽ അദ്ദേഹം യു.എ.ഇ. യിലേക്കും വരുമെന്നും സൂചനയുണ്ടായി. അടുത്ത രണ്ടാഴ്ചയ്ക്കകം വലിയ ചില വ്യക്തികളുടെ സന്ദർശനം യു.എ.ഇ. യിലുണ്ടാവുമെന്ന് ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിൽ ഇന്ത്യൻസ്ഥാനപതി നവദീപ് സിങ് സൂരി പ്രസംഗത്തിനിടയിൽ സൂചിപ്പിച്ചിരുന്നു. ഞായറാഴ്ച വൈകീട്ടാണ് ഡൽഹിയിൽ കേന്ദ്ര വിദേശകാര്യമന്ത്രാലയം പ്രധാനമന്ത്രിയുടെ ഗൾഫ് സന്ദർശനം പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അബുദാബിയിലെത്തി പരിപാടികളിൽ സംബന്ധിച്ചശേഷം അധികം വൈകാതെ അദ്ദേഹം ബഹ്‌റൈനിലേക്ക് പോകുമെന്നാണ് സൂചന.
സന്ദർശനത്തിന്റെ സമയത്തിൽ ഇപ്പോഴും കൃത്യമായ സ്ഥിരീകരണമായിട്ടില്ല. ബഹ്‌റൈനിൽ നേരത്തെ തന്നെ മോദിയുടെ പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചിരുന്നു. പരിപാടിയുടെ വേദിയോ സമയമോ ഇപ്പോഴും അധികൃതർ പ്രഖ്യാപിച്ചിട്ടില്ല. പതിനായിരത്തിലേറെ പേർ ഇതിനകംതന്നെ അവിടെ രജിസ്‌റ്റർ ചെയ്തിട്ടുണ്ട്. അവിടെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ നവീകരണപ്രവർത്തനങ്ങളും ഉദ്ഘാടനം ചെയ്യും. പ്രധാന മന്ത്രി ആയതിനു ശേഷം ലോക രാഷ്ട്രങ്ങളുമായി നല്ല രീതിയിലുള്ള സൗഹൃദമാണ് മോഡി കെട്ടി പടുക്കുന്നത്.
https://www.facebook.com/Malayalivartha