Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോഗ്യപരമായി വളരെയധികം വീക്കാണ് രേണു; കീമോ ഒക്കെ കഴിയുമ്പോള്‍ ഫുഡിനോട് വെറുപ്പാണ്; ഭയങ്കരമായിട്ടുള്ള വേദനയും, ഛര്‍ദ്ദിയും, വയറിളക്കവുമുണ്ട്; രേണുവിന്റെ ഇപ്പോഴത്തെ അവസ്ഥ


മൂന്ന് സ്കൂൾ വിദ്യാർഥികളെ ഒടുവിൽ കണ്ടെത്തി.. വനത്തിൽ ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് കഴിയാൻ പദ്ധതിയിട്ട് ഒളിച്ചോടി.. ടാർപായ, അരി, ബ്രെഡ്, പാത്രങ്ങൾ, കത്തി തുടങ്ങി ആവശ്യ സാധനങ്ങൾ എല്ലാം കരുതിയാണ് ഇവർ യാത്ര തിരിച്ചത്..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..

അമേരിക്ക ഭീകരര്‍ക്ക് വച്ച കുറി പിഴച്ചു; അമേരിക്കന്‍ ഡ്രോണ്‍ ആക്രമണംത്തിന്‍ അഫ്ഗാനിസ്ഥാനില്‍ 30 കര്‍ഷകര്‍ കൊല്ലപ്പെട്ടു

20 SEPTEMBER 2019 10:27 AM IST
മലയാളി വാര്‍ത്ത

അമേരിക്കന്‍ ഡ്രോണ്‍ ആക്രമണംത്തിന്‍ അഫ്ഗാനിസ്ഥാനില്‍ 30 കര്‍ഷകര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിലെ നന്‍ഗര്‍ഹാര്‍ പ്രവിശ്യയിലെ മലയോര മേഖലയായ വസീര്‍ താന്‍ഹിയിലാണ് സംഭവം നടന്നത്. ഗോത്ര വിഭാഗത്തില്‍പ്പെട്ട കര്‍ഷകരാണ് കൊല്ലപ്പെട്ടത്. ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആളുകര്‍ക്കു പുറമേ നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബുധനാഴ്ച രാത്രിയില്‍ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി നടത്തിയ ആക്രമണം ലക്ഷ്യം മാറിയാണ് ദുരന്തം സംഭവിച്ചത് എന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്ന് അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ വാര്‍ത്ത സ്ഥിരീകരിച്ചു.

അഫ്ഗാനിലെ നന്‍ഗര്‍ഹാര്‍ പ്രവിശ്യയിലെ മലയോര മേഖലയായ വസീര്‍ താന്‍ഹിയിലാണ് സംഭവം നടന്നത്. ഗോത്ര വിഭാഗത്തില്‍പ്പെട്ട കര്‍ഷകരാണ് കൊല്ലപ്പെട്ടത്. തങ്ങളുടെ കൃഷിസ്ഥലത്തെ ജോലി മതിയാക്കി. തീ കായുവാന്‍ കൂടിയവരെയാണ് ലക്ഷ്യം വച്ചതെന്ന് തദ്ദേശവാസികള്‍ ന്യൂസ് എജന്‍സിയോട് വ്യക്തമാക്കി. ജനുവരി മുതല്‍ ജൂലൈ വരെ അഫ്ഗാനിസ്ഥാനില്‍ സൈനിക നടപടിയില്‍ മരിച്ച സാധാരണക്കാരുടെ എണ്ണം 1,366ആണ്. 2446 പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. അതില്‍ തന്നെ നാന്‍ഗര്‍ഹാര്‍ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍പ്പേര്‍ കഴിഞ്ഞ വര്‍ഷം മരിച്ചത്. 681 പേര്‍. അഫ്ഗാനിസ്ഥാന്‍ പ്രതിരോധ മന്ത്രാലയം നല്‍കുന്ന വിവരം പ്രകാരം അമേരിക്കന്‍ ഡ്രോണ്‍ ആക്രമണം നടന്നതായി സ്ഥിരീകരിക്കുന്നെങ്കിലും മരണ സംഖ്യ സംബന്ധിച്ച് വ്യക്തതയില്ല.

യുഎസ്- താലിബാന്‍ സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് അമേരിക്കന്‍ പിന്തുണയോടെ അഫ്ഗാനിസ്ഥാനില്‍ വ്യോമാക്രമണം നടന്നത്. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ താലിബാന്‍ ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 20 പേര്‍ മരിച്ചു. തെക്കന്‍ അഫ്ഗാനിസ്ഥാനിലെ സാബൂള്‍ പ്രവിശ്യയിലുള്ള ആശുപത്രിക്ക് പുറത്താണ് താലിബാന്‍ ചാവേര്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 95 പേര്‍ക്ക് പരിക്കേറ്റു. സ്ഫോടകവസ്തുക്കള്‍ നിറച്ച ട്രക്ക് ആശുപത്രിക്ക് പുറത്ത് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ ഡോക്ടര്‍മാരും രോഗികളും അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ചെറിയ ട്രക്കില്‍ വലിയ അളവില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ചാണ് ആക്രമണം നടത്തിയതെന്ന് പ്രതിരോധ മന്ത്രാലയം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം ദിവസങ്ങള്‍ക്കു മുമ്പ് അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ പര്‍വാന്‍ പ്രവിശ്യയില്‍ പ്രസിഡന്റ് അഷ്റഫ് ഗനി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിക്കിടെയുംബോംബാക്രമണം ഉണ്ടായിരുന്നു. അന്നത്തെ സ്ഫോടനത്തില്‍ അമ്പതോളം പേരാണ് കൊല്ലപ്പെട്ടത്. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തിരക്കേറിയ സ്ഥലത്താണ് സ്‌ഫോടനമുണ്ടായത്.

അതേസമയം മറ്റൊരു ഭാഗത്ത് യുഎസ് ഇറാന്‍ പ്രശ്‌നം കൊടുമ്പിരികൊള്ളുകയാണ്. രാജ്യത്തെ പരമോന്നത നേതൃത്വത്തിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയ യുഎസ് നടപടിയോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കത്തില്‍ നയതന്ത്ര ഘട്ടം അവസാനിച്ചെന്ന് ഇറാന്‍. അപകടകരമായ സ്ഥിതിയിലേക്കു നീങ്ങുകയാണെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് പ്രതികരിച്ചപ്പോള്‍, സ്വയം നിയന്ത്രണം പാലിക്കാന്‍ ചൈന ഇരുരാജ്യങ്ങളോടും അഭ്യര്‍ഥിച്ചു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയും വിദേശകാര്യമന്ത്രി ജവാദ് ഷെരീഫും ഉള്‍പ്പെടെയുള്ള ഉന്നതരെ രാജ്യാന്തര ധനഇടപാടുകള്‍ നടത്തുന്നതില്‍ നിന്നു വിലക്കുന്നതാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം ഒപ്പുവച്ച പുതിയ ഉത്തരവ്. യുഎസ് സൈന്യത്തിന്റെ ചാരവിമാനം ഇറാന്‍ വെടിവച്ചിട്ടതിനെ തുടര്‍ന്നായിരുന്നു നടപടി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍  (2 hours ago)

മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി  (2 hours ago)

മെഡിക്കല്‍ ഓഫിസര്‍മാരുടെ ഒഴിവുകള്‍ നികത്തി ആരോഗ്യവകുപ്പ്  (2 hours ago)

കൊയിലാണ്ടിയില്‍ കാറപകടത്തില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (2 hours ago)

ഒഴുക്കില്‍പ്പെട്ട വിനോദസഞ്ചാരികളെ രക്ഷിക്കാനിറങ്ങിയ യുവാവിനെ കാണാതായി  (2 hours ago)

പ്രതിശ്രുത വരന്റെ കൊലപാതകം: വിവാഹം വേണ്ടെന്ന് വയ്ക്കുന്നതിനേക്കാള്‍ എളുപ്പം കൊല്ലുന്നതെന്ന് പ്രതി  (3 hours ago)

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം  (3 hours ago)

കുടുംബവഴക്ക് അവസാനിച്ചത് കൊലപാതകത്തില്‍ : ഭാര്യയെ വെട്ടികൊന്ന ഭര്‍ത്താവ് സ്വയം കഴുത്തറുത്ത് മരിച്ചു  (3 hours ago)

നിര്‍ത്തിയിട്ട കാറിന്റെ എയര്‍ബാഗ് പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

കണ്ണീര്‍കാഴ്ചയായി...റെയില്‍വേ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി എട്ടുവയസ്സുകാരന് ദാരുണാന്ത്യം  (3 hours ago)

കോട്ടയത്ത് ഷോപ്പിലേക്ക് വാഹനം ഇടിച്ചുകയറി  (4 hours ago)

കാറിനുള്ളില്‍വച്ച് കാമുകിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ബോംബ് പൊട്ടിച്ച് യുവാവ് ജീവനൊടുക്കി  (5 hours ago)

സ്റ്റാലിന് വീണ്ടും തിരിച്ചടി: എംഡിഎംകെ ഒമ്പത് വര്‍ഷത്തെ ഡിഎംകെ ബന്ധം അവസാനിപ്പിച്ചു  (5 hours ago)

ഗൾഫിലെ ലുലുവിൽ ജോലി വേണോ ? ഇന്റർവ്യൂ കേരളത്തിൽ .. അതും 3 ജില്ലകളിൽ വിസ തികച്ചും സൗജന്യം  (7 hours ago)

പ്രവാസികൾക്ക് മുന്നറിയിപ്പ് പാസ്‌പോർട്ട് നിരക്ക് ഉയരും!! പുതിയ യാത്രാ നിബന്ധന നാല് സുപ്രധാന മാറ്റങ്ങൾ!! ഈ മാറ്റങ്ങൾ അറിയാതെ പോകരുത്  (8 hours ago)

Malayali Vartha Recommends