ഇനി ബ്രസീലിലേക്ക് പറക്കാന്‍ ഇന്ത്യാക്കാര്‍ക്ക് പാസ്പോര്‍ട്ട് മാത്രം മതി, വിസ വേണ്ട

ഇന്ത്യയില്‍നിന്നും ചൈനയില്‍നിന്നുമുള്ള വിനോദ സഞ്ചാരികള്‍ക്കും ബിസിനസുകാര്‍ക്കും പാസ്പോര്‍ട്ട് ഉണ്ടോ, എങ്കില്‍ വീസയില്ലാതെ സുഖമായി പറക്കാം ബ്രസീലിലേക്ക്.
ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ബ്രസീല്‍ സന്ദര്‍ശിക്കാന്‍ വിസ വേണമെന്ന നിബന്ധന ഒഴിവക്കുകയാണെന്ന് ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സൊനാരോ അറിയിച്ചു.
നേരത്തെ ചില വികസിത രാജ്യങ്ങളില്‍ നിന്ന് രാജ്യത്തെത്തുന്നവര്‍ക്ക് വിസ ഉണ്ടായിരിക്കണമെന്ന ആവശ്യകത ബ്രസീല്‍ എടുത്തുകളഞ്ഞിരുന്നെങ്കിലും വികസ്വര രാജ്യങ്ങള്‍ക്ക് അനുവാദമുണ്ടായിരുന്നില്ല.
ചൈന സന്ദര്‍ശത്തിനിടെയാണ് വികസ്വര രാജ്യങ്ങളിലേക്കും ആ നയം വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് പ്രസിഡന്റ് പ്രഖ്യാപിച്ചത്.
ഈ വര്‍ഷം ആദ്യം, അമേരിക്ക, കാനഡ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്കും ബിസിനസുകാര്‍ക്കുമുള്ള വിസ നിബന്ധന ബ്രസീല്‍ സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. പക്ഷേ, ആ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ബ്രസീലിയന്‍ പൗരന്മാര്‍ക്കുള്ള വിസ ആവശ്യകത ഉപേക്ഷിച്ചിട്ടില്ല.
തീവ്ര വലതുപക്ഷക്കാരനായ ബോള്‍സൊനാരോ ഈ വര്‍ഷാദ്യമാണ് പ്രസിഡന്റായി ബ്രസീലില്‍ അധികാരത്തിലേറിയത്.
https://www.facebook.com/Malayalivartha