ജീവിതത്തിലേക്ക് മിഖായേല്‍ ചിരിച്ചുകൊണ്ട് മിഴി തുറന്ന അവിശ്വസനീയ നിമിഷം!

ബ്രിസ്റ്റണ്‍ സ്വദേശിയായ കുഞ്ഞ് മിഖായേലിനെയുമെടുത്ത് കൊണ്ട് മാതാപിതാക്കള്‍ ആശുപത്രിയിലേക്ക് ഓടുമ്പോള്‍ അവന് കേവലം 14 ആഴ്ച മാത്രം പ്രായമേ ഉണ്ടായിരുന്നുള്ളൂ.
എല്ലാ ദിവസത്തെയും പോലെ മിഖായേലിനെ ഉറക്കാന്‍ കിടത്തിയതായിരുന്നു അവന്റെ അമ്മ. എന്നാല്‍ അല്‍പ്പസമയം കഴിഞ്ഞ് വന്ന് നോക്കിയപ്പോള്‍ കാണുന്നത് കുഞ്ഞ് മിഖായേല്‍ ശ്വാസം കിട്ടാതെ പിടയുന്നതാണ്. ഉടന്‍ തന്നെ മാതാപിതാക്കള്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു.
ആശുപത്രിയിലെത്തിയപ്പോഴേക്കും കുഞ്ഞിന്റെ ബോധം മറഞ്ഞുകഴിഞ്ഞിരുന്നു. മിഖായേലിന് കാര്‍ഡിയാക്ക് അറസ്റ്റ് സംഭവിച്ചിരുന്നു. കോമയിലാണ്ട കുഞ്ഞ് ഇനി ഒരിക്കലും കണ്ണുതുറക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്.
എന്നാല്‍ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ഏഴ് മാസം കഴിഞ്ഞ് ഉറക്കത്തില്‍ നിന്നും എഴുന്നേല്‍ക്കുന്നത് പോലെ ചിരിച്ചുകൊണ്ട് മിഖായേല്‍ കണ്ണു തുറന്ന് അച്ഛനെ നോക്കി പാല്‍പുഞ്ചിരി പൊഴിച്ചു. ആ കാഴ്ച മാതാപിതാക്കള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കിയത്. വൈദ്യശാസ്ത്രത്തെപ്പോലും അമ്പരപ്പിച്ച ഈ ചിത്രം കണ്ടത് നിരവധിപ്പേരാണ്.
വിദഗ്ധ പരിശോധനയില്‍ കുഞ്ഞിന് ഹൃദയത്തില്‍ ട്യൂമറുണ്ടെന്ന് കണ്ടെത്തി. കാര്‍ഡിയാക്ക് അറസ്റ്റിന് കാരണമായത് ഈ ട്യൂമറാണ്. ട്യൂമര്‍ നീക്കം ചെയ്താല്‍ മാത്രമേ മിഖായേലിന്റെ ഈ പുഞ്ചിരി നിലനിര്‍ത്താന്‍ സാധിക്കൂ. അതിനുള്ള പണം സ്വരൂപിക്കാനുള്ള ശ്രമത്തിലാണ് മാതാപിതാക്കള്‍.
ആശുപത്രിയും മരുന്നുമില്ലാതെ കളിചിരികളുടെ ലോകത്തേക്ക് മിഖായേല്‍ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.
https://www.facebook.com/Malayalivartha