ലോസ് ആഞ്ചല്‍സിലെ സാന്ത ക്ലാരിറ്റയില്‍ അനിയന്ത്രിതമായി കാട്ടുതീ... നിരവധി വീടുകളും വാഹനങ്ങളും കാട്ടിതീയില്‍ കത്തിയെരിഞ്ഞു , 500 അഗ്‌നിശമന സേനകള്‍ ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

ലോസ് ആഞ്ചല്‍സിലെ സാന്ത ക്ലാരിറ്റയില്‍ അനിയന്ത്രിതമായി കാട്ടുതീ പടര്‍ന്നതിനെ തുടര്‍ന്ന് ലോസ് ആഞ്ചല്‍സില്‍ നിന്നുള്ളവരോട് മാറിതാമസിക്കാന്‍ ഭരണകൂടം ഉത്തരവിട്ടു. നോര്‍ത്ത് ലോസ് ആഞ്ചല്‍സില്‍ നിന്ന് 40 മൈല്‍ അകലെ സാന്ത ക്ലാരിറ്റയില്‍ ബുധനാഴ്ച ഉച്ചയ്ക്കാണ് കാട്ടുതീ പിടിച്ചത്.
അമ്പതിനായിരത്തോളം ആളുകളോടാണ് സ്ഥലത്തുനിന്നും മാറിതാമസിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അയ്യായിരം ഏക്കറോളം തീ പടര്‍ന്നിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. നിരവധി വീടുകളും വാഹനങ്ങളും കാട്ടിതീയില്‍ കത്തിയെരിഞ്ഞു നശിച്ചിട്ടുണ്ട്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. 500 അഗ്‌നിശമന സേനകള്‍ ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. എയര്‍ ടാങ്കുകളും ഹെലിക്കോപ്റ്ററുകളും ഉപയോഗിച്ചാണ് തീയണയ്ക്കുന്നത്.
"
https://www.facebook.com/Malayalivartha