സെൽഫിയോടുള്ള ഭ്രമം; പതിനേഴാം നിലയുടെ മുകളില്‍ നിന്നും സെല്‍ഫി എടുത്ത പെൺകുട്ടിയ്ക്ക് ദാരുണാന്ത്യം

പതിനേഴാം നിലയുടെ മുകളില്‍ നിന്നും സെല്‍ഫി എടുക്കുന്നതിനിടെ പെൺകുട്ടിയ്ക്ക് ദാരുണാന്ത്യം. ദുബായിലെ ഷെയ്ഖ് സയീദ് റോഡിലെ അപാര്‍ട്ട്മെന്റിലാണ് സംഭവം നടന്നത്. അപാര്‍ട്ട്മെന്റിലെ ബാല്‍ക്കണിയിലെ കസേരയിൽ നിന്ന് കൊണ്ടാണ് പെൺകുട്ടി സെൽഫി എടുക്കാനാണ് ശ്രമിച്ചത്. സെൽഫിയിൽ ആകാശ ദൃശ്യം ഉൾപ്പെടുത്താനായിരുന്നു കസേരയ്ക്ക് മുകളിൽ പെൺകുട്ടി കയറിയത്. ഇതിനിടെയാണ് പതിനാറുകാരിയായ പെൺകുട്ടിയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്. സംഭവം നടന്നതിന് പിന്നാലെ തന്നെ മരണം സംഭവിച്ചിരുന്നു. ഇത്തരം പ്രവർത്തികൾ ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്നും. രക്ഷിതാക്കൾ യുവാക്കളെയും കുഞ്ഞുങ്ങളെയും ശ്രദ്ധിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മരിച്ച പെൺകുട്ടി ഏഷ്യക്കാരിയാണെന്ന് ദുബായ് പോലീസ് സെക്യൂരിറ്റി മീഡിയ ഡയറക്ടർ കേണൽ ഫൈസൽ അൽ കാസിം പറഞ്ഞു.
https://www.facebook.com/Malayalivartha