അമേരിക്ക ബാഗ്ദാദിയെ വകവരുത്തിയെന്ന് അവകാശവാദം ! ബാഗ്ദാദിനെ വധിച്ചു എന്ന് റിപോർട്ടുകൾ ?

ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദിയെ അമേരിക്ക വധിച്ചതായി റിപ്പോട്ടുകൾ പുറത്ത് . പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ന് ഇതേ സംബന്ധിച്ചുള്ള സുപ്രധാന പ്രഖ്യാപനം നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്. സൈനിക ഓപ്പറേഷനില്‍ ബാഗ്ദാദിയെ വധിച്ചതായി വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്ത്. വലിയ ഒരു സംഭവം ഉണ്ടായിട്ടുണ്ടെന്ന് ട്രംപും ഇതിന് പിന്നാലെ ട്വീറ്റ് ചെയ്തിട്ടുണ്ട്.
സിറിയയിലെ ഇദ്ലിബ് പ്രവിശ്യയിലാണ് നീക്കം നടന്നതെന്ന് ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്സിനോടു പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷമായി ബാഗ്ദാദി ഒളിവില്‍ക്കഴിയുകയാണ്. 2010-ലാണ് ബാഗ്ദാദി ഐ.എസിന്റെ നേതാവാകുന്നത്. ബാഗ്ദാദിയെ കൊലപ്പെടുത്താനോ പിടികൂടാനോ സഹായിക്കുന്നവര്‍ക്ക് ഒരു കോടി ഡോളര്‍ (ഏകദേശം 60 കോടി രൂപ) പ്രതിഫലം നല്‍കുമെന്ന് യു.എസ് വിദേശകാര്യ വകുപ്പ് 2011-ല്‍ പ്രഖ്യാപിച്ചിരുന്നു.
ഇറാന്റെയും ഇറാഖിന്റെയും രഹസ്യന്വേഷണ കേന്ദ്രങ്ങളില്‍ നിന്നുളള വിവരങ്ങളും ബാഗ്ദാദിയുടെ വധം സ്ഥിരീകരിക്കുന്നതാണെന്ന് റോയിട്ടേഴ്സ് റിപ്പോര്ട്ട് ചെയ്യുന്നു. ബാഗ്ദാദി വധിക്കപ്പെട്ടതായി നേരത്തെ മനുഷ്യാവകാശ സംഘടനകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും അമേരിക്ക സ്ഥിരീകരിച്ചിരുന്നില്ല. ഏതാനും റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ബാഗ്ദാദിയുെട വിഡിയോയും ശബ്ദരേഖയും ഐ.എസ് പുറത്തുവിട്ടിരുന്നു. അതേസമയം സൈനിക നീക്കത്തിനിടെ പിടിക്കപ്പെടുമെന്ന ഘട്ടമായപ്പോള്‍ ശരീരത്തില്‍ സ്ഫോടക വസ്തുക്കള്‍ കെട്ടിവെച്ച് ബാഗ്ദാദി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
https://www.facebook.com/Malayalivartha