ട്രക്കിലടക്കപ്പെട്ട മൃതദേഹങ്ങള്‍ ചൈനക്കാരുടേതോ? വിയറ്റ്നാംകാരുടേതോ? തിരിച്ചറിയാന്‍ നിര്‍വ്വാഹമില്ല; വിയറ്റ്‌നാം ജനതയുടെ സഹായം തേടി ബ്രിട്ടണ്‍

ലണ്ടന്‍ നഗരത്തില്‍ ശീതീകരിച്ച കണ്ടെയ്‌നര്‍ ട്രക്കില്‍ കണ്ടെത്തിയ 39 മൃതദേഹങ്ങള്‍ ആരുടേത് എന്ന് തിരിച്ചറിയാൻ കഴിയുന്നില്ല. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ബ്രിട്ടണ്‍ വിയറ്റ്‌നാം സമൂഹത്തോട് സഹായം ആവശ്യപ്പെട്ടു. 39 പേരെയാണ് കൂറ്റന്‍ കണ്ടെയ്‌നര്‍ ട്രക്കില്‍ ശ്വാസംമുട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഇരുപത്തിയഞ്ചുകാരനായ ട്രക്ക് ഡ്രൈവറെ ചോദ്യം ചെയ്തു വരികയാണ്. ഉത്തര അയര്‍ലന്‍ഡ് പൗരനാണ് പിടിയിലായ റോബിന്‍സണ്‍ എന്ന ഡ്രൈവര്‍.. ബള്‍ഗേറിയയില്‍നിന്ന് അയര്‍ലന്‍ഡിലെ ഹോളിഹെഡ് നഗരം വഴി ശനിയാഴ്ചയാണ് ട്രക്ക് ബ്രിട്ടനിലെത്തിയത്. .
മൃതദേഹങ്ങളില്‍ ചിലതില്‍ നിന്നു മാത്രമേ തിരിച്ചറിയല്‍ രേഖകള്‍ കണ്ടെത്തിയിട്ടുള്ളുവെന്നും മറ്റുള്ളവരെ തിരിച്ചറിയാന്‍ യാതൊരു മാര്‍ഗ്ഗവുമില്ലെന്നും ഡിറ്റക്ടീവ് ചീഫ് ഇന്‍സെപക്ടര്‍ മാര്‍ട്ടിന്‍ പാസ്സ്‌മോര്‍ പറഞ്ഞു.മറ്റെല്ലാ പ്രതീക്ഷകളും അടഞ്ഞാല്‍ വിരലടയാളങ്ങളും പല്ലിന്റെ ഘടനയും അവസാനഘട്ടമെന്ന നിലയില്‍ ഡിഎന്‍എ ടെസ്റ്റും നടത്തേണ്ടിവരും. അതിനാല്‍ ബന്ധുക്കളായവര്‍ എത്തി സഹകരിക്കണം, പാസ്സ്‌മോര്‍ പറഞ്ഞു.
പക്ഷെ ബന്ധുക്കളുടെ സ്ഥിരീകരണത്തിന് ശേഷമേ ഏത് രാജ്യമാണെന്ന് സ്ഥിരീകരിക്കാനാകൂ എന്നും പാസ്സ്‌മോര്‍ വ്യക്തമാക്കി.മധ്യവിയറ്റ്‌നാമിലെ ഒരു പ്രദേശത്തെ ബന്ധുക്കളെ ഒരുമിച്ച് കാണാനില്ലെന്നും പലര്‍ക്കും ബ്രിട്ടണിലേക്ക് കുടിയേറണമെന്ന ആഗ്രഹമുണ്ടായിരുന്നതായും ബന്ധുക്കളെന്ന് അവകാശപ്പെടുന്നവര്‍ പോലീസിനെ അറിയിച്ചു.ആദ്യമെല്ലാവരും ചൈനാ വംശജരാണെന്ന് ധാരണയിലാണ് അന്വേഷണം മുന്നോട്ട് പോയത്.ബള്‍ഗേറിയ-തുര്‍ക്കി അതിര്‍ത്തി അടച്ചശേഷം അനധികൃത കുടിയേറ്റക്കാര്‍ ട്രക്കുകളില്‍ ഒളിച്ചിരുന്ന് പശ്ചിമ യൂറോപ്പിലേക്ക് കടക്കുന്നത് പതിവാണ്.... അത്തരത്തിൽ ഒളിച്ചു കടക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ മരണമടഞ്ഞതെന്നാണ് അനുമാനം
https://www.facebook.com/Malayalivartha























