പാകിസ്ഥാന്‍ വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വ്യോമപാത നിഷേധിച്ചു; പാത നിഷേധിച്ചത് സൗദി അറേബ്യയിലേക്കുള്ള നരേന്ദ്ര മോദിയുടെ യാത്രയ്ക്ക്

പാകിസ്ഥാന്‍ വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വ്യോമപാത നിഷേധിച്ചു. സൗദി അറേബ്യയിലേക്ക് പോകുവാൻ പുറപ്പെട്ട ഇന്ത്യൻ പ്രധാന മന്ത്രിയുടെ പാതയ്ക്കാണ് ഇപ്പോൾ പാകിസ്ഥാൻ തടങ്ങൽ സൃഷ്ടിച്ചിരിക്കുന്നത്. പാത ഉപയോഗിക്കുന്നതിനുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപേക്ഷ നിരസിച്ചെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി അറിയിക്കുകയുണ്ടായി. പാക് മാധ്യമങ്ങളടക്കം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
പാകിസ്ഥാന്റെ ഈ തീരുമാനം ഇന്ത്യന്‍ ഹൈക്കമ്മീഷണറെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും ഖുറേഷി അറിയിക്കുകയുണ്ടായി. ജമ്മുകശ്മീരില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ തുടരുന്നു എന്ന ആരോപണത്തിൽ ഊന്നിയാണ് പാകിസ്ഥാൻ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ബിസിനസ് ഫോറത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയും സൗദി രാജാവുമായുള്ള കൂടിക്കാഴ്ചക്കുമായിട്ടായിരുന്നു തിങ്കളാഴ്ച പ്രധാനമന്ത്രി മോദി സൗദിയിലേക്ക് തിരിക്കുന്നത്. എന്നാൽ ആ വ്യോമ പാത മോദിക്ക് മുന്നിൽ കൊട്ടിയടച്ച് ഇന്ത്യയെ ചൊടിപ്പിച്ചിരിക്കുകയാണ് പാകിസ്ഥാൻ.
https://www.facebook.com/Malayalivartha