കാലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നു...ശക്തമായി കാറ്റ് വീശുന്നതിനെ തുടര്‍ന്നു തീ അനിയന്ത്രിതമായി പടരുകയാണ്... എയര്‍ ടാങ്കുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് തീയണയ്ക്കുന്നത്... അഗ്‌നിശമനസേന തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

കാലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നു. ശക്തമായി കാറ്റ് വീശുന്നതിനെ തുടര്‍ന്നു തീ അനിയന്ത്രിതമായി പടരുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് 180,000 ത്തോളം പേരെ ഈ മേഖലയില്‍നിന്നും ഒഴിപ്പിക്കാന്‍ ഭരണകൂടം ഞായറാഴ്ച ഉത്തരവിട്ടു. 30,000 ഏക്കറോളം സ്ഥലത്ത് തീ പടര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അന്തരീക്ഷം പുകനിറഞ്ഞ് മലിനമായിരിക്കുകയാണ്. സുരക്ഷയെ കരുതി 36 കൗണ്ടികളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചേക്കുമെന്ന് പസഫിക് ഗ്യാസ് ആന്‍ഡ് ഇലക്ട്രിക് കമ്പനി നേരത്തെ അറിയിച്ചിരുന്നു. അഗ്‌നിശമനസേന തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. എയര്‍ ടാങ്കുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് തീയണയ്ക്കുന്നത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
https://www.facebook.com/Malayalivartha