ലണ്ടനിലെ എസക്‌സില്‍ കണ്ടെയ്‌നര്‍ ട്രക്കില്‍ 39 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ മൂന്നു പേര്‍ക്ക് ജാമ്യം

കിഴക്കന്‍ ലണ്ടനിലെ എസക്‌സില്‍ കണ്ടെയ്‌നര്‍ ട്രക്കില്‍ 39 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ മൂന്നു പേരെ ജാമ്യത്തില്‍ വിട്ടു. നോര്‍ത്തേണ്‍ അയര്‍ലന്‍ഡുകാരനായ 46 വയസുകാരനും സ്റ്റാന്‍സ്റ്റെഡ് വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റിലായ ജോവാന, തോമസ് എന്നിവര്‍ക്കുമാണ് ജാമ്യം അനുവദിച്ചത്.
കസ്റ്റഡിയിലുള്ള ട്രക്ക് ഡ്രൈവര്‍ മൗറിസ് റോബിന്‍സണെ(25) തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. ലണ്ടനു സമീപം എസക്‌സില്‍ ലോറിയില്‍ ഘടിപ്പിച്ച ശീതീകരിച്ച ഷിപ്പിംഗ് കണ്ടെയ്‌നറിലാണ് 31 പുരുഷന്മാരുടേയും എട്ട് സ്ത്രീകളുടേയും മൃതദേഹങ്ങള്‍ കഴിഞ്ഞ ബുധനാഴ്ച കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha