തോക്കുമായി കൊലവിളിച്ച് എത്തിയ വിദ്യാര്‍ത്ഥിയെ ഒറ്റ ആലിംഗനത്തില്‍ കീഴടക്കിയ കോച്ചിന് പ്രശംസ

അമേരിക്കയിലെ ഓര്‍ഗണില്‍ കൊലവിളിച്ച് പാഞ്ഞെത്തിയ വിദ്യാര്‍ത്ഥിയെ ഒരു ആലിംഗനത്തിലൂടെ കീഴടക്കിയ ഫുട്‌ബോള്‍ കോച്ചിന്റെ വിഡിയോ ലോകമാകെ വൈറലാകുന്നു. ഓര്‍ഗണിലെ പാര്‍ക്ക് റോസ് ഹൈസ്‌കൂളിലാണ് സംഭവം. പതിനെട്ടുകാരനായ എയ്ഞ്ചല്‍ ഗ്രനാഡോസ് ഡയസ് എന്ന വിദ്യാര്‍ത്ഥിയാണ് തോക്കുമായി സ്‌കൂളില്‍ എത്തിയത്. കോട്ടിനുള്ളില്‍ തോക്ക് ഒളിപ്പിച്ചാണ് വിദ്യാര്‍ത്ഥി സ്‌കൂളില്‍ എത്തിയത്. തുടര്‍ന്നാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
സംഭവത്തെ കുറിച്ച് സ്‌കൂളിലെ സെക്യൂരിറ്റി ഗാര്‍ഡും ഫുട്ബോള്‍ കോച്ചുമായ കീനന്‍ ലോ പറയുന്നത് ഇങ്ങനെ: ഒരു കുട്ടിയെ കൂട്ടിക്കൊണ്ടുവരാനായി എന്നെ ഫൈന്‍ ആര്‍ട്സ് ബില്‍ഡിങ്ങിലേക്ക് വിളിക്കുകയായിരുന്നു. ഞാന്‍ ക്ലാസ് റൂമിലേക്ക് എത്തി. കുറച്ച് നേരം ക്ലാസ് റൂമില്‍ നിന്നു. അവനെവിടെ എന്ന് ചോദിച്ച ഉടനെ വാതില്‍ തുറന്ന് അവന്‍ തോക്കുമായി വാതില്‍ പടിയില്‍ തന്നെ നില്‍ക്കുന്നതായി കണ്ടു.
ഒരു നിമിഷം കൊണ്ട് അവന്റെ മുഖവും കണ്ണുകളിലെ നോട്ടവും ഞാന്‍ കണ്ടു. പെട്ടെന്ന് എന്റെ ഉള്ളില്‍ നിന്നെന്ന പോലെ ഞാന്‍ പ്രവര്‍ത്തിച്ചു. രണ്ട് കൈകളും കൊണ്ട് അവനെ ഒരു ആലിംഗനത്തില്‍ ഒതുക്കി നിര്‍ത്തി. അവന്‍ അപ്പോഴേയ്ക്കും കരഞ്ഞുതുടങ്ങിയിരുന്നു. ഈ സമയം കുട്ടികള്‍ ക്ലാസില്‍ നിന്നും ഇറങ്ങി ഓടുന്നുണ്ടായിരുന്നു.
കോച്ചിന്റെ കൈകള്‍ക്കുള്ളില്‍ ചേര്‍ന്നു നില്‍ക്കുന്നതിനിടെ മറ്റൊരു ടീച്ചര്‍ എത്തി വിദ്യാര്‍ഥിയുടെ കൈയ്യില്‍ നിന്നും തോക്ക് വാങ്ങുന്നതും വിഡിയോയില്‍ കാണാം. എനിക്കവനോട് അനുകമ്പ മാത്രമാണ് തോന്നിയതെന്നും കുട്ടിയായിരിക്കുമ്പോള്‍ എന്താണ് ചെയ്യുന്നതെന്നു പോലും അറിയണമെന്നില്ലെന്നും ലോ പറയുന്നു. ഏതായാലും ലോയുടെ മനസ്സാന്നിധ്യത്തെ വാഴ്ത്തുകയാണ് വിഡിയോ കണ്ടവര്‍.
https://www.facebook.com/Malayalivartha