ഐ എസ്സ് വീഡിയോകള്‍: കണ്ണില്ലാത്ത ക്രൂരതയുടെ ആ വിഡിയോകള്‍ ലോകത്തെ നടുക്കി

ഭീകരാക്രമണത്തിലൂടെ ഒട്ടേറെ നിരപരാധികളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊന്നൊടുക്കിയതിലൂടെയാണു ഐഎസ് ലോകശ്രദ്ധ നേടിയത്. ഐഎസില്‍ ആകൃഷ്ടരായി യൂറോപ്പിലെ അടക്കം പല രാജ്യങ്ങളില്‍നിന്നും ഒട്ടേറെ ചെറുപ്പക്കാര്‍ സിറിയയിലേക്കു പോയി. ഐഎസ് ആശയപ്രചാരണം ഇന്റര്‍നെറ്റിലൂടെയായിരുന്നു. തടവുകാരായി പിടിച്ച പാശ്ചാത്യരെ നിഷ്ഠുരമായി കൊലപ്പെടുത്തുന്നതിന്റെ വിഡിയോ ഇന്റര്‍നെറ്റിലൂടെ പുറത്തുവിട്ട് ഭീകരര്‍ ലോകത്തെ ഞെട്ടിച്ചു.
ഇറാഖിന്റെ വടക്കുപടിഞ്ഞാറന്‍ മേഖല 2014 ജൂണില്‍ ഐഎസ് ഭീകരര്‍ പിടിച്ചെടുത്തു. അതിനിടെ, ഒട്ടേറെപ്പേരെ പരസ്യമായി കൂട്ടക്കൊല ചെയ്തു. മതത്തെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭീകരപ്രസ്ഥാനമായി മുസ്‌ലിം രാജ്യങ്ങളും പണ്ഡിതരും ഐഎസിനെ തള്ളിക്കളഞ്ഞു.
തലയറുക്കപ്പെടാന്‍ കാത്തു മരുഭൂമിയില്‍ ക്യാമറയ്ക്കുമുന്നില്‍ മുട്ടുകുത്തി നില്‍ക്കുക. ഭീകരര്‍ക്കു പിന്തുണ പ്രഖ്യാപിക്കുന്ന കുറിപ്പ് വായിക്കുക. പിന്നെ, മരണത്തിലേക്കു തലനീട്ടിക്കൊടുക്കുക. 2014-ല്‍ 5 വിദേശികളെ തലവെട്ടിയപ്പോള്‍ ഐഎസ് പുറത്തുവിട്ട വിഡിയോ ഇങ്ങനെയായിരുന്നു. യുഎസ് പത്രപ്രവര്‍ത്തകരായ ജയിംസ് ഫോളി (40), സ്റ്റീവന്‍ സോറ്റ്ലോഫ് (31), ബ്രിട്ടിഷ് മനുഷ്യാവകാശ പ്രവര്‍ത്തകരായ ഡേവിഡ് ഹെയ്ന്‍സ് (44), അലന്‍ ഹെനിങ് (47), പീറ്റര്‍ കാസിഗ് (26) തുടങ്ങിയവരാണ് അന്നു കൊല്ലപ്പെട്ടത്.
ജപ്പാനിലെ മാധ്യമപ്രവര്‍ത്തകരായ കെന്‍ജി ഗോട്ടോ, ഹാരുണ യുകാവ എന്നിവരെ കഴുത്തറത്തു കൊല്ലുന്നതിന്റെ വീഡിയോയും 2015-ല്‍ ഐഎസ് പുറത്തുവിട്ടു. പിന്നീട് 2016-ല്‍ ഐഎസ് പുറത്തുവിട്ട വിഡിയോ ഇതിലും ക്രൂരമായിരുന്നു.
ഐഎസ് ബന്ദികളായിരിക്കെ കൊല ചെയ്യപ്പെട്ട യുഎസ് പൗരരായ ജയിംസ് ഫോളി, കായ്ല മുള്ളര്‍ എന്നിവരുടെ കുടുംബാംഗങ്ങളെ താന്‍ ഉടന്‍ സന്ദര്‍ശിക്കുമെന്നു ടിവി സന്ദേശത്തിനൊടുവില്‍ ഡോണള്‍ഡ് ട്രംപ് അറിയിച്ചു.
https://www.facebook.com/Malayalivartha