ഖത്തറിൽ അര്‍ബുദരോഗം കൂടുതലുള്ളത് സ്ത്രീകളിൽ; 2016ലെ അർബുദ രോഗികളുടെ വിവരങ്ങൾ പുറത്തുവിട്ടു... ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് സ്തനാര്‍ബുദം

ഖത്തറിൽ അര്‍ബുദരോഗം കൂടുതലുള്ളത് സ്ത്രീകളിൽ. പുരുഷന്മാർക്ക് 58 ശതമാനമാണെങ്കിൽ 42 ശതമാനം സ്ത്രീകളിൽ അർബുദം കാണുന്നു. ഖത്തര്‍ നാഷനല്‍ കാന്‍സര്‍ രജിസ്ട്രി വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള കണക്കിലാണ് ഇത് സൂചിപ്പിച്ചിരിക്കുന്നത്. 2016ലെ അര്‍ബുദ രോഗികളുടെ വിവരങ്ങളാണ് പൊതുജനാരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്. ഈ കാലയളവിൽ മാത്രം 1566 ക്ക് അർബുദം ഉണ്ടായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് സ്തനാര്‍ബുദമാണ്, 17 ശതമാനം സ്തനാര്‍ബുദമാണെങ്കിൽ മലാശയ അര്‍ബുദ രോഗികളുടെ കണക്ക് 10 ശതമാനമാണ്.
ഈ പുറത്തുവിട്ട വിവരങ്ങൾ രോഗത്തിന്റെ കാഠിന്യം മനസ്സിലാക്കുന്നതിനും, ഇത് പ്രതിരോധിക്കുന്നതിന് വേണ്ടി മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനും കാര്യക്ഷമമായ സേവനങ്ങള്‍ നല്‍കുന്നതിനും വേണ്ടിയാണ്. 2016ൽ 42 അർബുദ കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 38 ശതമാനം ഖത്തറിലുള്ളവരും 2 ശതമാനം വിദേശികളുമാണ്. കഴിഞ്ഞ വർഷത്തെക്കാളും 7 ശതമാനമാണ് വർധനവ് ഉണ്ടായിരിക്കുന്നത്. സ്തനാർബുദ ത്തെ പലരും അതിജീവിച്ചിട്ടുണ്ട് . 89 ശതമാനം പേരാണ് രോഗത്തെ തരണം ചെയ്തത്.
https://www.facebook.com/Malayalivartha