കായ്‌ലയെ കൊന്ന് അന്ന് അവൻ പൊട്ടിച്ചിരിച്ചു ..ഇന്ന് പട്ടിയെ പോലെ അലറിവിളിച്ച് പൊട്ടിച്ചിതറി... ബഗ്ദാദിനെ തറപറ്റിച്ച യു എസിന്റെ കെ 9 !

ഐഎസിന്റെ തലവൻ അബൂബക്കർ അൽ ബഗ്ദാദിയെ യു എസ് വകവരുത്തി എന്ന വാർത്ത ലോകം ആവേശത്തോടെയാണ് കേട്ടത് .ഐഎസ് തലവനെ വധിക്കാൻ മുന്നിട്ടിറങ്ങിയ യു എസ് സൈന്യത്തിന് അഭിനന്ദനപ്രവാഹം തന്നെയാണ് ലഭിക്കുന്നത് . ബഗ്ദാദി ഓപ്പറേഷന് യുഎസ് നല്‍കിയ പേരാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. ഭീകരാക്രമണത്തിലൂടെ ഒട്ടേറെ നിരപരാധികളെ കൊന്നൊടുക്കിയ ഭീകരസംഘടന ഐഎസിന്റെ തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയെ വകവരുത്തിയ ഓപ്പറേഷനു യുഎസ് നല്‍കിയ പേരാണ് കായ്ല മുള്ളര്‍. ഐഎസ് ബന്ദികളായിരിക്കെ കൊല ചെയ്യപ്പെട്ട യുഎസ് പൗരയായ മനുഷ്യാവകാശ പ്രവര്‍ത്തകയുടെ സ്മരണയിലാണു സൈനിക നടപടിക്ക് ഈ പേര് നല്‍കിയതെന്നു യുഎസ് വ്യക്തമാക്കി.
സിറിയയില്‍ സൈനിക നടപടിക്കൊടുവില്‍, ബഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു എന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണു ലോകത്തോടു വെളിപ്പെടുത്തിയത്. ഞാന്‍ സഹനത്തിലാണു ദൈവത്തെ കണ്ടെത്തുന്നത് എന്നു പറഞ്ഞിരുന്ന കായ്ല മുള്ളറെ ഐഎസുകാര്‍ ബന്ധിയാക്കുമ്പോള്‍ പ്രായം 26 വയസ്സ്. തുര്‍ക്കി അതിര്‍ത്തിയിലെ സിറിയന്‍ അഭയാര്‍ഥികള്‍ക്കിടയില്‍ സേവനം ചെയ്യാനായി 2013 ഓഗസ്റ്റില്‍ കായ്ല എത്തിയപ്പോഴാണു ആലെപ്പോയില്‍ ബന്ധിയാക്കപ്പെട്ടത്. 2013 ഓഗസ്റ്റില്‍ ബന്ധിയാക്കപ്പെട്ട കായ്ലയെ രക്ഷിക്കാനുള്ള ശ്രമങ്ങളൊന്നും വിജയിച്ചില്ല. ബഗ്ദാദി ഉള്‍പ്പെടെയുള്ള ഐഎസ് നേതാക്കളുടെ ക്രൂരമായ ശാരീരിക പീഡനങ്ങള്‍ക്കും ലൈംഗിക അതിക്രമങ്ങള്‍ക്കും കായ്ല വിധേയമായെന്നാണു റിപ്പോര്‍ട്ടുകള്‍.
2015 ഫെബ്രുവരിയില്‍ കായ്ല കൊല്ലപ്പെട്ടു എന്നറിയിച്ചു തകര്‍ന്ന ഒരു കെട്ടിടത്തിന്റെ ഫോട്ടോ ഐഎസ് പുറത്തുവിട്ടു. കായ്‌ലയ്ക്ക് എന്താണു സംഭവിച്ചത് എന്നതിനെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്കു കൃത്യമായ ഉത്തരം ഇനി കിട്ടുമെന്നാണു പ്രതീക്ഷ. യുഎസ് സൈനിക നടപടിക്കൊടുവില്‍ ബഗ്ദാദി കൊല്ലപ്പെട്ടെന്ന വാര്‍ത്ത ലോകത്തോടു പങ്കുവച്ചപ്പോള്‍, ട്രംപ് പ്രശംസിച്ചവരുടെ കൂട്ടത്തില്‍ ഒരു നായയുമുണ്ട്. യുഎസ് സൈന്യത്തിന്റെ ഭാഗമായ കഴിവും സൗന്ദര്യവുമുള്ള നായയ്ക്കു പരുക്കേറ്റെന്നാണു മാധ്യമപ്രവര്‍ത്തകരോടു ട്രംപ് പറഞ്ഞത്. കെ9 എന്നാണ് അവനെ സൈനികര്‍ വിളിക്കുന്നത്.
നായ എന്നുതന്നെ വിളിക്കാനാണു ഞാനിഷ്ടപ്പെടുന്നത്. അവനു ചെറിയ പരുക്കുപറ്റിയെങ്കിലും സാരമുള്ളതല്ലെന്നും അഭിമാനത്തോടെ ട്രംപ് കൂട്ടിച്ചേര്‍ത്തു. ലാദനെ വകവരുത്തിയ ഓപ്പറേഷനിലും യുഎസ് നേവി സീലിനൊപ്പം കെയ്‌റോ എന്ന നായയുണ്ടായിരുന്നു. ബഗ്ദാദി ഓപ്പറേഷന് ഉപയോഗിച്ച നായയുടെ കൂടുതല്‍ വിവരങ്ങള്‍ യുഎസ് പുറത്തുവിട്ടിട്ടില്ല. ജര്‍മന്‍ ഷെപ്പേഡ്, ബെല്‍ജിയന്‍ മലിനോസ് എന്നീ ബ്രീഡുകളില്‍ പെട്ട നായകളാകും സൈന്യം ഉപയോഗിച്ചിരിക്കുകയെന്നു മുന്‍ നാവികനും യുഎസ് വാര്‍ ഡോഗ്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ റോണ്‍ എയിലോ അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha