ഐ. എസിന്റെ അടുത്ത തലവന്‍, ആ കൊടുംഭീകരന്‍ ഇറങ്ങി; ബാഗ്ദാദിയുടെ പിന്‍ഗാമി സദ്ദാം ഹുസൈന്റെ പഴയ പടയാളിയോ?

കര്‍ഷേഷ് എന്ന പേരുമുണ്ട് ക്വര്‍ദേഷിന്. കുറച്ച് കാലങ്ങളായി ബാഗ്ദാദി ആസൂത്രണം ചെയ്ത ആക്രമണങ്ങളെല്ലാം നടക്കുന്നത് ക്വര്‍ദേഷിന്റെ നേതൃത്വത്തിലാണെന്നും ബാഗ്ദാദി ജീവിച്ചിരുന്നപ്പോള്‍ത്തന്നെ പിന്‍ഗാമിയായി ക്വര്‍ദേഷിന്റെ പേര് പറഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ലോകത്തിലെ ആദ്യത്തെ ഇസ്ലാമിക് സ്റ്റേറ്റ് തലവനെന്ന് സ്വയം അവരോധിച്ച അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതോടെ ഇനി ആര് എന്ന ചോദ്യത്തിന് ഐ.എസിന്റെ ഉത്തരം. ബാഗ്ദാദിക്ക് ശേഷം ആ തലവന്‍ സ്ഥാനം ഏറ്റെടുത്ത്, ബാഗ്ദാദിയുടെ പിന്‍ഗാമിയായി അബ്ദുള്ള ക്വര്‍ദേഷ് വരുന്നുവെന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാഖ് മുന്‍ ഭരണാധികാരി സദ്ദാം ഹുസൈന്റെ ആര്‍മി ഓഫീസറായിരുന്നുവത്രെ ക്വര്‍ദേഷ്. സദ്ദാമിന്റെ മരണത്തിന് മുമ്പ് തന്നെ ബാഗ്ദാദിയുമായി ക്വര്‍ദേഷിക്ക് ബന്ധമുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. കര്‍ഷേഷ് എന്ന പേരുമുണ്ട് ക്വര്‍ദേഷിന്. കുറച്ച് കാലങ്ങളായി ബാഗ്ദാദി ആസൂത്രണം ചെയ്ത ആക്രമണങ്ങളെല്ലാം നടക്കുന്നത് ക്വര്‍ദേഷിന്റെ നേതൃത്വത്തിലാണെന്നും ബാഗ്ദാദി ജീവിച്ചിരുന്നപ്പോള്‍ത്തന്നെ പിന്‍ഗാമിയായി ക്വര്‍ദേഷിന്റെ പേര് പറഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ വര്‍ഷം ആഗസ്തില്‍ത്തന്നെ ബാഗ്ദാദിയുടെ പിന്‍ഗാമിയായി ക്വര്‍ദേഷിന്റെ പേര് പറഞ്ഞിരുന്നുവെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്. മാത്രവുമല്ല, ദൈനംദിന കാര്യങ്ങളിലൊന്നും തന്നെ ബാഗ്ദാദി ഇടപെടാറില്ലെന്നും ഉത്തരവുകള്‍ നല്‍കുകയും കാര്യങ്ങള്‍ അന്വേഷിക്കുമ്പോള്‍ യെസ്/നോ പറയാറായിരുന്നുവെന്നും പറയപ്പെടുന്നു. ദൈനംദിന കാര്യങ്ങളെല്ലാം നിയന്ത്രിച്ചിരുന്നത് ക്വര്‍ദേഷിയായിരുന്നുവെന്നും പറയുന്നുണ്ട്. ചാവേറാക്രമണമടക്കം പല അക്രമങ്ങള്‍ക്കും ചുമതലയേല്‍പ്പിച്ചിരുന്നത് ഇയാളെയാണെന്നും പറയുന്നുണ്ട്. ഏതായാലും ക്വര്‍ദേഷിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
https://www.facebook.com/Malayalivartha