പുരോഹിതനില്‍ നിന്ന് കൊടുംഭീകരനിലേയക്ക്; ആരാണ് ഈ സമാറായി?

ആരാണ് അബൂബക്ര്‍ അല്‍ ബാഗ്ദാദി. 1971-ല്‍ മധ്യഇറാഖിലെ സമറാ പട്ടണത്തിലാണ് അബൂബക്ര്‍ അല്‍ ബാഗ്ദാദി ജനിച്ചത്. ഇബ്രാഹിം അല്‍ സമാറായി എന്നായിരുന്നു അല്‍ ബാഗ്ദാദിയുടെ യഥാര്‍ത്ഥനാമം എന്ന് 2018 -ല്‍ റോയിട്ടേഴ്സ് റിപ്പോര്‍ട്ടുചെയ്തിരുന്നു. എന്നാല്‍ അതല്ല, ഇബ്രാഹിം അവദ് ഇബ്രാഹിം അല്‍ ബദ്രി എന്നാണെന്ന് ടെലഗ്രാഫ് പത്രവും എഴുതിയിരുന്നു. അല്‍ ബാഗ്ദാദി എന്ന വിളിപ്പേരിന് 'ബാഗ്ദാദില്‍ നിന്നുള്ളയാള്‍' എന്ന സൂചന മാത്രമാണ് ഉണ്ടായിരുന്നത്.
പഠിക്കാന്‍ മിടുക്കനായിരുന്ന ഒരു വിദ്യാര്‍ത്ഥിയായിരുന്നു സ്‌കൂളില്‍ അയാള്‍. ഡിസ്റ്റിങ്ഷന്‍ വാങ്ങിയാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നത്. സ്‌കൂള്‍ പഠനത്തിനുശേഷം, ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ഓഫ് ബാഗ്ദാദില്‍ നിന്ന് ഇസ്ലാമിക് ഹിസ്റ്ററിയില്‍ ബിഎ, എംഎ, പിഎച്ച്ഡി തുടങ്ങിയവ പൂര്‍ത്തിയാക്കുന്നുണ്ട് ബാഗ്ദാദി. കോളേജ് പഠനകാലത്ത് സൈന്യത്തില്‍ ചേര്‍ന്ന് സേവനമനുഷ്ഠിക്കണം എന്ന് അബൂബക്‌റിന് കടുത്ത മോഹമുണ്ടായിരുന്നു എങ്കിലും മെഡിക്കല്‍ ടെസ്റ്റില്‍ കണ്ണിന് കാഴ്ചക്കുറവുണ്ടെന്ന് കണ്ടെത്തിയതോടെ അത് പൊലിഞ്ഞു. അതോടെ മതപണ്ഡിതന്റെ ലാവണത്തിലേക്ക് അല്‍ ബാഗ്ദാദി താല്‍ക്കാലമായെങ്കിലും ഒതുങ്ങി. അമേരിക്ക 2003 -ല്‍ ഇറാക്കില്‍ അധിനിവേശം നടത്തുമ്പോള്‍ അല്‍ ബാഗ്ദാദി ഒരു പള്ളിയിലെ പുരോഹിതന്‍ മാത്രമായിരുന്നു. 2004 -ല്‍ അമേരിക്കന്‍ സൈന്യത്തിന്റെ പിടിയില്‍ അകപ്പെടുന്ന ബാഗ്ദാദിയെ അവര്‍ അബുഗരിബിലെയും ബുക്കാ കാംപിലെയുമൊക്കെ പീഡനങ്ങള്‍ക്ക് വിധേയനാക്കുന്നുണ്ട്. അവിടെ നിന്നിറങ്ങിയ അല്‍ ബാഗ്ദാദി നേരെ ചെന്നുകേറിയത് അല്‍ ക്വയിദയുടെ പാളയത്തിലേക്കാണ്. തന്റെ ഉള്ളില്‍ എരിഞ്ഞു തുടങ്ങിയ പ്രതികാരത്തിന്റെ കനല്‍ പിന്നീട് ബാഗ്ദാദി ഊതിക്കാച്ചിയെടുത്തത് അല്‍ഖ്വയിദയുടെ ഉലയിലായിരുന്നു. അവിടെയാണ് തീവ്രവാദത്തിന്റെ പ്രാഥമികശിക്ഷണം അയാള്‍ക്ക് കിട്ടുന്നത്. ഒടുവില്‍ നേതൃസ്ഥാനങ്ങളിലേക്ക് വന്നശേഷം വിചാരധാരകളിലുണ്ടായ വ്യതിയാനം കൊണ്ട് അവിടെ നിന്നും തെറ്റിപ്പിരിഞ്ഞ് കുറേക്കൂടി യാഥാസ്ഥിതികമായൊരു ഇസ്ലാമിക് സ്റ്റേറ്റ് കെട്ടിപ്പടുക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി അല്‍ ബാഗ്ദാദി. അങ്ങനെ സ്ഥാപിക്കപ്പെട്ടതാണ് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ദി ലെവന്റ് അഥവാ ഐസില്‍.
https://www.facebook.com/Malayalivartha























