ഡയമണ്ട് പ്രിന്‍സസിലെ ഒരു ഇന്ത്യക്കാരനും കൂടി കൊറോണ വൈറസ് ബാധ!! ആഡംബര കപ്പലില്‍ വൈറസ് ബാധിച്ച ഇന്ത്യന്‍ പൗരന്മാരുടെ എണ്ണം ഏഴായി
ജപ്പാന് തീരത്ത് കൊറോണ ബാധയെ തുടര്‍ന്ന് പിടിച്ചിട്ടിരിക്കുന്ന ആഡംബര ക്രൂയിസിലെ ഒരു ഇന്ത്യക്കാരന് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ ഡയമണ്ട് പ്രിന്‍സസ് എന്ന ആഡംബര കപ്പലില്‍ വൈറസ് ബാധിച്ച ഇന്ത്യന്‍ പൗരന്മാരുടെ എണ്ണം ഏഴായി വര്‍ധിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു. യാത്രക്കാരും കപ്പല്‍ ജീവനക്കാരും ഉള്‍പ്പെടെ 3,711 പേരില്‍ 621 പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചതായി കണ്ടെത്തി. ചൊവ്വാഴ്ച 88 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. അതിന് ഒരു ദിവസം മുമ്ബ് 99 പേര്‍ക്ക് രോഗം ബാധിച്ചതായി കണ്ടെത്തി. നേരത്തെ ആറ് ഇന്ത്യക്കാര്‍ക്ക് കൊറോണ (കോവിഡ് 19) ബാധയുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. രോഗബാധിതരായ ഇന്ത്യക്കാര്‍ ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നാണ് അറിയിപ്പ്.
https://www.facebook.com/Malayalivartha