അമേരിക്കയിലെ വിസ്കോണ്സിനിലുണ്ടായ വെടിവയ്പില്‍ ആറ് മരണം....
അമേരിക്കയിലെ വിസ്കോണ്സിനിലുണ്ടായ വെടിവയ്പില്‍ ആറ് പേര് മരിച്ചു. വിസ്കോണ്‍സിനിലെ മില്‍വാക്കിയിലുള്ള മദ്യനിര്മാണശാലയിലാണ് വെടിവയ്പുണ്ടായത്. ബുധനാഴ്ചയായിരുന്നു സംഭവം. മദ്യനിര്‍മാണശാലയിലെ ജീവനക്കാരന് മറ്റു തൊഴിലാളികള്‍ക്കുനേരെ നിറയൊഴിക്കുകയായിരുന്നു. പിന്നീട് ഇയാളും ജീവനൊടുക്കി. അതേസമയം വെടിവയ്പില്‍ എത്ര പേര് മരിച്ചെന്ന് കൃത്യമായി പറയാനാകില്ലെന്ന് മില്‍വാക്കി മേയര്‍ ടോം പറഞ്ഞു.
ഭയാനകമായ ഒരു വെടിവയ്പാണ് നടന്നത്. ഇവിടെത്തെ ജനങ്ങളോട് തത്കാലം മാറി നില്ക്കാന് അഭ്യര്‍ഥിക്കുന്നതായും ടോം പറഞ്ഞു. വെടിവയ്പിനെ സംബന്ധിച്ചോ അക്രമിയെ കുറിച്ചോ പോലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല
https://www.facebook.com/Malayalivartha