കളി ചിരികള്‍ക്കുള്ള വേദിയല്ല റെയില്‍വേ ട്രാക്ക്!

പെന്‍സില്‍വാനിയയിലെ ഫ്രാങ്ക്ളിന്‍ കൗണ്ടിയില്‍ റെയില്‍വേ ട്രാക്കില്‍ കയറി നിന്ന് ചിത്രമെടുക്കുകയായിരുന്ന കുടുംബം അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപെടുന്നതിന്റെദൃശ്യങ്ങള്‍ പുറത്തുവന്നു.
റെയില്‍വേ ട്രാക്കില്‍ കൂടി ഓടിക്കളിക്കുകയും ചിത്രമെടുക്കുകയും ചെയ്തുകൊണ്ടിരുന്നത് ഒരു കുടുംബത്തിലെ ഏഴ് പേരാണ്. പെട്ടന്ന് ട്രെയിന്‍ വരുന്നത് കണ്ട ഇവര്‍ ഭയചകിതരായി തലങ്ങും വിലങ്ങും ഓടുകയായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന ഒരുകുട്ടി ട്രാക്കില്‍ നിന്നും രക്ഷപെടാന്‍ പാടുപെട്ടപ്പോള്‍ മുതിര്‍ന്ന ഒരാള്‍ കുട്ടിയെ എടുത്തുകൊണ്ട് ഓടുകയായിരുന്നു.
തലനാരിഴയ്ക്കാണ് ഇവരെല്ലാം വലിയ അപകടത്തില്‍ നിന്നും രക്ഷപെട്ടത്. ഇവിടെ സ്ഥാപിച്ച കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ വൈറലാണ്. സംഭവത്തെ തുടര്‍ന്ന് ആരും ഇത്തരം പ്രവൃത്തികള്‍ ചെയ്യരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
https://www.facebook.com/Malayalivartha

























