കൊറോണ ബാധിക്കുന്നവർക്ക് ഒരു ലക്ഷം രൂപ ക്യാഷ് അവാർഡ്; വ്യത്യസ്തമായ പ്രഖ്യാപനം നടന്നത് ഹുബൈ പ്രവിശ്യയിലെ ഖിയാന്‍ജിയാങ് നഗരത്തില്‍

കൊറോണയെ നേരിടാൻ ക്യാഷ് അവാർഡും.ചൈനയിലെ ഹുബൈ പ്രവിശ്യയിലെ ഖിയാന്‍ജിയാങ് നഗരത്തില്‍ ആണ് കൊറോണ ബാധയെ നേരിടാന്‍ ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ചത് . വുഹാനില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ നഗരത്തില്‍ താമസിക്കുന്നവര്‍ കൊറോണ വൈറസ് ബാധയുണ്ടെന്ന് സംശയം തോന്നിയാലുടന്‍ ആശുപത്രിയിലെത്തി റിപ്പോര്‍ട്ട് ചെയ്യുകയും ഇവര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്താല്‍ പതിനായിരം യുവാനാണ് പ്രതിഫലം. ഏതാണ്ട് ഒരു ലക്ഷം രൂപയിലേറെയാണ് ഈ തുകയുടെ മൂല്യം.
ഇതുവരെ 197 പേര്‍ക്കാണ് ഖിയാന്‍ജിയാങ്ങിൽ രോഗബാധ സ്ഥിരീകരിച്ചത്. ഹുബൈ പ്രവിശ്യയില്‍ മാത്രം 65,000 പേര്‍ക്ക് രോഗബാധയേല്‍ക്കുകയും 2,600 പേര്‍ മരിക്കുകയും ചെയ്തിരുന്നു . ലോകമാകെ 80,000 പേര്‍ക്കാണ് രോഗം ബാധിച്ചത്. 2,800 പേര്‍ ഇതിനോടകം മരണമടഞ്ഞു.
കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നവര്‍ക്ക് സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, നേരത്തെ സ്ഥിരീകരിച്ച്, വീണ്ടും രോഗബാധയേല്‍ക്കുന്നവര്‍ക്ക് ഈ ആനുകൂല്യംലഭിക്കുകയില്ല. രോഗബാധ സംശയിക്കുന്നവര്‍ക്ക് 2,000 യുവാനും നല്‍കും.രോഗബാധയേറ്റെന്ന് സംശയം തോന്നുന്നവര്‍ക്ക് സൗജന്യ പരിശോധനയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് തുക നീക്കിവെച്ചു.
https://www.facebook.com/Malayalivartha

























