Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്‌കൂളില്‍ മോശമായി പെരുമാറി... ആറുവയസ്സുകാരിയെ വിലങ്ങണിയിച്ച് അറസ്റ്റ് അറസ്റ്റ് ചെയ്ത് പോലീസ്

27 FEBRUARY 2020 08:23 PM IST
മലയാളി വാര്‍ത്ത

സ്‌കൂള്‍ ജീവനക്കാരെ ഇടിച്ചെന്നും സ്‌കൂളില്‍ മോശമായി പെരുമാറിയെന്നുമുള്ള പരാതിയില്‍ ആറുവയസ്സുകാരിയെ വിലങ്ങണിയിച്ച് അറസ്റ്റ് ചെയ്ത വീഡിയോ പുറത്തുവന്നതോടെ വ്യാപക പ്രതിഷേധം. ആറുവയസ്സുകാരിയെ ഓര്‍ലാന്‍ഡോ പോലീസാണ് അറസ്റ്റ് ചെയ്തത്. നിരവധി പേരാണ് സാമൂഹികമാധ്യമങ്ങളില്‍ പോലീസ് നടപടിക്കെതിരേ രംഗത്തെത്തിയത്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു സംഭവം.സംഭവസമയത്ത് സുരക്ഷ ജീവനക്കാരന്റെ യൂണിഫോമിലുണ്ടായിരുന്ന ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്നത്. വലിയ കുറ്റവാളിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നത് പോലെ ആറുവയസ്സുകാരിയെയും പോലീസ് വാഹനത്തിലേക്ക് കയറ്റുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കുട്ടി കരയുന്നുണ്ടെങ്കിലും ഇതൊന്നും ഗൗനിക്കാതെയായിരുന്നു പോലീസുകാരന്റെ നടപടി. എന്നെ സഹായിക്കണമെന്നും പോലീസ് വാഹനത്തില്‍ പോകില്ലെന്നും കുഞ്ഞ് കരഞ്ഞ് പറഞ്ഞിട്ടും ആരും ചെവികൊണ്ടില്ല. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ അഭിഭാഷകര്‍ മുഖേന കുട്ടിയുടെ കുടുംബത്തിന് ലഭിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ തന്നെയാണ് കഴിഞ്ഞദിവസം ഈ വീഡിയോ പുറത്തുവിട്ടത്. അതേസമയം, കുട്ടിയെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ ഈ സംഭവത്തിന് ശേഷം സര്‍വീസില്‍നിന്ന് പുറത്താക്കിയിരുന്നതായാണ് വിവരം. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെയാണ് ഇയാള്‍ കുട്ടിയെ അറസ്റ്റ് ചെയ്തതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (8 minutes ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (38 minutes ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (1 hour ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (1 hour ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (1 hour ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (1 hour ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (2 hours ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (2 hours ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (2 hours ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (2 hours ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (3 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (12 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (12 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (12 hours ago)

Malayali Vartha Recommends